LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭാരത് ബന്ദ് നാളെ; പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ

കാര്‍ഷിക നിയമം പിന്‍വലിച്ച് കര്‍ഷക പ്രക്ഷോഭം ഒത്തുതീര്‍പ്പാക്കാന്‍ തയാറാകാത്ത പശ്ചാത്തലത്തില്‍ രാജ്യത്തെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് നാളെ. ബന്ദിന് പിന്തുണയുമായി പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബന്ദ് ഉണ്ടാകില്ല.

ഡൽഹിയിലെ നാല് അതി൪ത്തികളും ഇതിനോടകം അടച്ചു. കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. കേന്ദ്രസ൪ക്കാറുമായി അഞ്ചു തവണ ച൪ച്ച നടത്തിയിട്ടും നിയമങ്ങൾ പിൻവലിക്കാത്ത സാഹചര്യത്തിൽ ഇന്നലെ മുതൽ തന്നെ ക൪ഷക൪ സമരം രൂക്ഷമാക്കിയിട്ടുണ്ട്. കൂടുതല്‍ ചര്‍ച്ച വേണ്ടെന്നും പുതുതായി നടപ്പിലാക്കിയ കാര്‍ഷിക നിയമം പിന്‍വലിക്കുമോ എന്ന തീരുമാനമാണ് അറിയിക്കേണ്ടത് എന്ന് സമരക്കാര്‍ സര്‍ക്കാരിനെ അറിയിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കോൺഗ്രസും വൈഎസ്ആ൪ കോൺഗ്രസും ശിവ്സേനയും ആം ആദ്മി പാ൪ട്ടിയുമടക്കമുള്ള പ്രതിപക്ഷ സംഘടനകൾ ഇതിനകം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക നിയമം പിന്‍വലിച്ച് കര്‍ഷക പ്രക്ഷോഭം ഒത്തുതീര്‍പ്പാക്കാന്‍ തയാറാകാത്ത പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്നും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More