LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തുടര്‍ മരണങ്ങള്‍ നടന്ന മാനസികാരോഗ്യ കേന്ദ്രത്തിനെതിരെ നാട്ടുകാര്‍

ചങ്ങനാശ്ശേരി: ഒരാഴ്ചക്കിടെ മൂന്നുപേര്‍ മരണപ്പെട്ട ചങ്ങനാശ്ശേരിയിലെ അഗതി മന്ദിരത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. തൃക്കൊടിത്താനം കോട്ടമുറി പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നു പേര്‍ മരണപ്പെടുകയും ആറുപേര്‍ ആശുപത്രിയിലാകുകയും ചെയ്തത്. ഇതോടെയാണ് നാട്ടുകാര്‍ പരിഭ്രാന്തരായത്.  ഇതുസംബന്ധിച്ച് പലവട്ടം സ്ഥാപന നടത്തിപ്പുകാരോട് ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ലെന്ന്  നാട്ടുകാര്‍ പറഞ്ഞു.

മൂന്നു ദിവസം മുന്‍പാണ് പുതുജീവന്‍ കേന്ദ്രത്തില്‍ നിന്ന് 9-പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ രണ്ടുപേര്‍ കഴിഞ്ഞ ദിവസം മരിച്ചു. മൂന്നാമതൊരാള്‍ ഇന്ന് മരണപ്പെട്ടതോടെയാണ് നാട്ടുകാര്‍ പരിഭ്രാന്തരായത്. കൊറോണയുടെ പശ്ചാത്തലത്തില്‍ തുടര്‍ മരണങ്ങള്‍ നടന്നതിനെകുറിച്ച്  അന്വേഷിക്കണമെന്നതായിരുന്നു നാട്ടുകാരുടെ  പ്രധാന ആവശ്യം. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദഗ്ദ സംഘം  പ്രാഥമിക പരിശോധന നടത്തി. മരണകാരണം കോവിഡ്-19 ,എച്ച് 1 എന്‍ 1 വൈറസുകള്‍ മൂലമല്ല എന്ന് സ്ഥിരീകരിച്ചു. കൂടുതല്‍ പരിശോധന നടത്തുമെന്നും  വിദഗ്ദ സംഘം അറിയിച്ചു. 

പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ  പരിസരം മലിനമായി കിടക്കുകയാണ്. ഇവിടെ ഒരു മാസം മുന്‍പ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. വി.സി.ജോസഫ്‌ എന്നയാളുടെ പേരിലാണ് പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രം.വലിയ തുക ഫീസ് വാങ്ങിയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത് എന്നും സ്ഥാപനത്തിന്‍റെ  നടത്തിപ്പില്‍ സുതാര്യതയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.


Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More