LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വെൽഫെയർ സഹകരണം: എംഎം ഹസനെ തള്ളി കെസി വേണു​ഗോപാൽ

തദ്ദേശ തെര‍ഞ്ഞെടുപ്പിൽ യുഡിഎഫ് വെൽഫെയർ പാർട്ടി സഖ്യത്തിൽ എംഎം ഹസനെ തള്ളി കെസി വേണു​ഗോപാൽ. കോൺ​ഗ്രസിന്റെ നിലപാട് പറയേണ്ടത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന് വേണു​ഗോപാൽ പറഞ്ഞു.  പാർട്ടി നയം പറയേണ്ടത് കെപിസിസി പ്രസിഡന്റാണ്. വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടെങ്കിൽ പാർട്ടി പരിശോധിക്കും. യുഡിഎഫിന് മുന്നണിക്ക് പുറത്ത് ആരുമായും ബന്ധമില്ല- കെസി വേണു​ഗോപാൽ പറഞ്ഞു. വയനാട്ടിൽ വാർത്താസമ്മേളനത്തിൽ സംസംസാരിക്കുകയായിരുന്നു അദ്ദേഹം. 

തെരഞ്ഞെടുപ്പിൽ യുഡിഎഫ് വെൽഫെയർ പാർട്ടിയുമായി നീക്കുപോക്ക് ഉണ്ടാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്റെ അറിവോടെയാണ് നീക്കുപോക്ക് ഉണ്ടാക്കിയതെന്നും ഹസൻ വെളിപ്പെടുത്തിയിരുന്നു. ഹസന്റെ ഈ നിലപാടിനെയാണ് കെസി വേണു​ഗോപാൽ തള്ളിക്കളഞ്ഞത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

വെൽഫെയർ പാർട്ടി വിഷയത്തിൽ മാധ്യമങ്ങളാണ് ആശയക്കുഴപ്പമുണ്ടാക്കന്നതെന്ന് എംഎം ഹസൻ പറഞ്ഞു. അതു കൊണ്ട് ഈ വിഷയത്തിൽ കൂടതൽ പ്രതികരണത്തിന് ഇല്ലെന്നും ഹസൻ പറഞ്ഞു. വേണു​ഗോപാലിന്റെ പ്രസ്താവന സംബന്ധിച്ച മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ​ഹസൻ.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More