LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷകവിരുദ്ധ നിയമം: കേരളം സുപ്രീം കോടതിയിലേക്ക്

 കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ കരിനിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. ഇതിനാവശ്യമായ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന് നല്‍കിയതായി കൃഷി മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു. ഈ ആഴ്ച തന്നെ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷകവിരുദ്ധമായ ഈ കരിനിയമങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുകയില്ല. ഇതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏത് നടപടിയും നേരിടാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും സുനിൽകുമാർ പറഞ്ഞു. 

സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്ന വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി നിയമനിര്‍മ്മാണം നടത്തുകയും ആ നിയമങ്ങള്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയുമാണ്.  സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ക്കുമേലുള്ള നഗ്നമായ കടന്നുകയറ്റമാണ് ഈ നിയമനിര്‍മ്മാണങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കുന്ന നിയമങ്ങളില്‍ ഏതെങ്കിലും വ്യവസ്ഥകള്‍ സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്നപക്ഷം അത് നേരിടാന്‍ ഭരണഘടനയുടെ 304(ബി) അനുച്ഛേദം അനുസരിച്ച് നിയമനിര്‍മ്മാണം നടത്താനുള്ള സംസ്ഥാനത്തിന്റെ അധികാരം പ്രയോജനപ്പെടുത്തി ആവശ്യമായ നിയമനിര്‍മാണം നടത്തുന്ന കാര്യം കേരള സര്‍ക്കാര്‍ ആലോചിക്കും- സുനിൽ കുമർ പറഞ്ഞു. 

രാജ്യത്തിന്റെ ഭക്ഷ്യപരമാധികാരം കുത്തക ഭീമന്മാര്‍ക്ക് മുന്നില്‍ അടിയറവെക്കുന്നതോടെ ലോകത്തിന് തന്നെ മാതൃകയായ നമ്മുടെ ഭക്ഷ്യ പൊതുവിതരണ സംവിധാനം ഉള്‍പ്പെടെ അട്ടിമറിക്കപ്പെടുന്നതിനാണ് സാധ്യത കാണുന്നത്. ഇത് കേരളത്തിന്റെ റേഷന്‍ സമ്പ്രദായത്തെ തകര്‍ക്കും. കേന്ദ്ര സര്‍ക്കാര്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തിരക്കിട്ട് പാസ്സാക്കിയെടുത്ത കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ കേവലം കര്‍ഷകരെ മാത്രം ബാധിക്കുന്ന നിയമങ്ങളല്ല. അവ യഥാര്‍ത്ഥത്തില്‍ രാജ്യത്തെ പ്രാഥമിക ഉല്‍പ്പാദന മേഖലയെ പൂര്‍ണമായും കുത്തകകള്‍ക്ക് മുന്നില്‍ അടിയറ വയ്ക്കുന്നതിനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമായ വിധത്തില്‍ കരാര്‍ കൃഷി പ്രോത്സാഹിപ്പിക്കുക, നിലവിലുള്ള എപിഎംസി മാര്‍ക്കറ്റുകള്‍ക്ക് ബദലായി കര്‍ഷകര്‍ക്ക് എവിടെയും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനെന്ന പേരില്‍ സ്വകാര്യ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുക, പൂഴ്ത്തിവെപ്പും കരിഞ്ചന്തയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ നിയമങ്ങള്‍ തിരക്കിട്ട് പാസ്സാക്കിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രാഥമിക ഉല്‍പ്പാദനം പൂര്‍ണമായും കോര്‍പ്പറേറ്റുകള്‍ക്ക് കീഴില്‍ വന്നുകഴിഞ്ഞാല്‍ അവരായിരിക്കും ഇന്ത്യയിലെ ഉല്‍പ്പാദന മേഖലയും വിതരണ രംഗവും നിയന്ത്രിക്കാന്‍ പോകുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ, ക്രമേണ ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണാധികാരം പൂര്‍ണമായും കോര്‍പ്പറേറ്റുകളുടെ കൈകളില്‍ എത്തിച്ചേരുന്ന സാഹചര്യം ഉണ്ടാകും. ഇത് കര്‍ഷകതാത്പര്യങ്ങളെ സംരക്ഷിക്കലല്ല, കുത്തകകള്‍ക്ക് മുന്നിലുള്ള സമ്പൂര്‍ണമായിട്ടുള്ള കീഴടങ്ങലാണെന്നും കൃഷിമന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More