ചണ്ഡീഗഡ് : ബോളീവുഡ് നടന് വരുണ്‍ ധവാന് കൊവിഡ് സ്ഥിരീകരിച്ചു. വരുണ്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ രോഗവിവരം ആരാധകരെ അറിയിച്ചത്. വരുണിന്റെ അടുത്ത ചിത്രമായ ജഗ് ജഗ് ജീയോയുടെ ചിത്രീകരണം നടക്കുന്നതിനിടെ ചണ്ഡീഗഡില്‍ വച്ചാണ് കൊവിഡ് ബാധിച്ചത്.
മഹാമാരിയുടെ കാലത്ത് ജോലിയില്‍ തിരികെ പ്രവേശിച്ചപ്പോഴാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. കൊവിഡ് അങ്ങനെയാണ് ഒരു ഉറപ്പുമില്ല. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം- വരുണ്‍ ധവാന് പോസ്റ്റ് ചെയ്തു. വരുണിനൊപ്പം ജഗ് ജഗ് ജീയോയുടെ സംവിധായകന് രാജ് മേത്തയ്ക്കും നടി നീതു കപൂറിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അനില്‍ കപൂര്‍, കിയാര അദ്വാനി എന്നിവരുടെ ഫലം നെഗറ്റീവ് ആയി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
വരുണും സംവിധായകന് രാജ് മേത്തയും ചണ്ഡീഗഡില്‍ നിരീക്ഷണത്തില്‍ പോകും. നീതു കപൂര്‍ മകനും നടനുമായ രണ്‍ബീര്‍ കപൂര്‍ ഒരുക്കിയ എയര്‍ ആമ്പുലന്‍സില്‍ വിദഗ്ദചികിത്സയ്ക്കായി മുംബൈയിലേക്ക് പോയി. അനില്‍ കപൂറിന് രോഗം സ്ഥിരീകരിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു ഇതോടെ തനിക്ക് ഫലം നെഗറ്റീവ് ആയി എന്ന് അനില്‍ കപൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. സിനിമയുടെ ചിത്രീകരണത്തിനു മുന്‍പായി അണിയറപ്രവര്‍ത്തകരെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയരായിരുന്നു.പിന്നീട് നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.