LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൃഷ്ണപ്രസാദും രാഗേഷും അറസ്റ്റില്‍; കെജ്രിവാള്‍,സുഭാഷിണി,ആസാദ് എന്നിവരെ തടഞ്ഞുവെച്ചു

ഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഭാരത്‌ ബന്ദില്‍ വിവിധ സംസ്ഥാനങ്ങളില്‍ വെച്ച് സമരത്തിലുള്ള കര്‍ഷക യൂണിയന്‍ നേതാക്കളെയും സമരത്തിനു പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കളെയും പോലിസ് അറസ്റ്റു ചെയ്തു. കിസാന്‍ സഭാ നേതാക്കളായ പി കൃഷ്ണപ്രസാദ്, കെ. കെ. രാഗേഷ് എംപി, മറിയം ധാവളെ, അരുണ്‍ മേത്ത എന്നിവരെയാണ് അറസ്റ്റുചെയ്തത്.  

ആദ്യത്തെ മൂന്നു പേരെയും ബിലാസ്പൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അരുണ്‍ മേത്തയെ ഗുജറാത്ത് പോലീസാണ് അറസ്റ്റുചെയ്തത്. സിപിഎം സെന്‍ട്രല്‍ കമ്മിറ്റി അംഗമാണ്  അരുണ്‍ മേത്ത. ഭാരത്‌ ബന്ദിനെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനജീവിതം സ്തംഭിച്ചു. ഡല്‍ഹിയിലേക്ക് സമരത്തെ പിന്തുണച്ച് എത്തുന്നവരെ തടയാന്‍ പോലിസ് കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. ആരെയും കടത്തിവിടാത്തവിധമുള്ള ക്രമീകരണങ്ങളാണ് പോലിസ് ഒരുക്കിയിട്ടുള്ളത്.

സമരത്തെ അഭിവാദ്യം ചെയ്യുന്നത് തടയാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തടഞ്ഞുവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ആരെയും കടത്തിവിടുന്നില്ല. ഇതുസംബന്ധിച്ച പരാതി എ എ പി നേതാക്കള്‍ നല്‍കിയെങ്കിലും വാര്‍ത്ത പൊലിസ് നിഷേധിച്ചു. ഇതിനിടെ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ ബൃന്ദാ കാരാട്ട്, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എന്നിവരെ തടഞ്ഞു വെച്ച്തായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സര്‍ക്കാരിന് ജനാധിപത്യനിഷേധത്തിനെതിരെ ബൃന്ദാ കാരാട്ട് പൊട്ടിത്തെറിച്ചു.

മോദി സർക്കാറിന് ജനാധിപത്യത്തിന്റെ അർത്ഥം മനസിലാകുന്നില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം ബൃന്ദാ കാരാട്ട്. രാജ്യത്തെ കർഷകരുടെ ശബ്ദം ബിജെപി സർക്കാറിന് കേൾക്കാനാകുന്നില്ലെന്നും ബൃന്ദ ആരോപിച്ചു. കർഷകർക്ക് ആവശ്യമില്ലാത്ത നിയമ ഭേദ​ഗതികൾ കൊണ്ടുവരാൻ കേന്ദ്രസർക്കാറിന് എന്ത് അധികാരമാണുള്ളതെന്നും അവർ ചോദിച്ചു. കാർഷിക ഇടപാടുകൾ  ബഹുരാഷ്ട്ര കുത്തകകൾക്ക് തീറെഴുതാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കാർഷകി നിയമഭേദ​ഗതി വൻകിട കോർപ്പറേറ്റുകൾക്കായാണ് നടപ്പാക്കിയത്. കാർഷിക ഉത്പന്നങ്ങളുടെ തറവില താഴ്ത്താനാണ് സർക്കാർ ശ്രമം.കർഷകരെ തകർക്കാനുള്ള ഭേദ​ഗതിയാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്.  ബിജെപി അതിന്റെ യാഥാർത്ഥ മുഖമാണ് ഇപ്പോൾ കാണിച്ചു കൊണ്ടിരിക്കുന്നത് എന്നും ബൃന്ദാ കാരാട്ട് ആരോപിച്ചു.

രാജ്യത്താകെ കൊടുമ്പിരികൊള്ളുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കുന്ന ഭാരത്‌ ബന്ദിനോട്‌ ഐക്യദാര്‍ഢൃം പ്രഖ്യാപിച്ച്‌ 20 പ്രതിപക്ഷ പാര്‍ട്ടികളാണ്‌ രംഗത്തുവന്നത്. സമരവേദിയിലേക്കുള്ള  ഈ പാര്‍ട്ടി നേതാക്കളുടെ വരവ് സമരത്തെ ആളിക്കത്തിക്കുമോ എന്ന ഭയമാണ് സര്‍ക്കാരിനുള്ളത്. അക്കാരണത്താല്‍ തന്നെ പ്രധാന നേതാക്കളെ കര്‍ഷകരെ അഭിവാദ്യം ചെയ്യുന്നതില്‍ നിന്ന് തടയുക എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More