LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒത്തുതീര്‍പ്പിനില്ലാതെ കർഷകർ ബിജെപി ഓഫീസുകൾ ഉപരോധിക്കും; ജനപ്രതിനിധികളെ ബഹിഷ്കരിക്കും

കർഷക സമരം ശക്തമാക്കാൻ കർഷക സംഘടനകൾ. പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതാക്കൾ രാഷ്ട്രപതിയെ കണ്ടതിന് തൊട്ടുപിന്നാലെയാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്. കർഷക സംഘടനാ നേതാക്കൾ യോ​ഗം ചേർന്നാണ് സമര പരിപാടികൾ തീരുമാനിച്ചത്.

ഇന്ന് മുതൽ കർഷക പ്രക്ഷോഭം രാജ്യവ്യാപകമാക്കും. പ്രക്ഷോഭത്തിന്റെ ഭാ​ഗമായി കോർപ്പറേറ്റ് കമ്പനികളുടെ ഉത്പ്പന്നങ്ങൾ ബഹിഷ്കരിക്കും. ജിയോ, റിലയൻസ്, അ​ദാനി കമ്പനികളെയാണ് ബഹിഷ്കരിക്കുക. ജിയോ മൊബൈൽ സിം ​കാർഡുള്ളവർ പുതിയ കണക്ഷൻ എടക്കും. 

മറ്റന്നാൾ രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ റാലികൾ നടത്തും. ഡൽഹി- ജയ്പൂർ, ഡൽഹി ആ​ഗ്ര  ദേശീയ പാതകൾ ഉപരോധിക്കും. രാജ്യവ്യാപകമായി ദേശീയപാതകളിലെ ടോൾ പിരിവ് തടയും. ഈ മാസം 14 ന് ബിജെപി ഓഫീസുകൾ കർഷകർ ഉപരോധിക്കും. ബിജെപി ജനപ്രതിനിധികളെ ബഹിഷ്കരിക്കാനും കർഷകർ തീരുമാനച്ചിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

3 കാർഷിക നിയമങ്ങളും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നേരത്തെ തന്നെ കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച ഒത്തുതീർപ്പു ഫോർമുലകൾ കർഷകർ തള്ളി. സമരം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാ​ഗമായി എല്ലാ കർഷകരോടും തലസ്ഥാനത്തേക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.


Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More