LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. കാബിനറ്റ് മന്ത്രിമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വിവിധ രാജ്യങ്ങളുടെ അംബാസിഡറുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടിയിലാണ് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തുക. 947 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം 2022 ഓടുകൂടി പൂര്‍ത്തിയാക്കി സ്വാതന്ത്രത്തിന്റെ 75ാം വാര്‍ഷികം പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ ആഘോഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഉച്ചയ്ക്ക് ഒരുമണിക്ക് ശിലാസ്ഥാപനം നടത്തും. രണ്ടരയോടുകൂടി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. അതേസമയം തറക്കല്ലിടല്‍ ചടങ്ങ് നടത്തിയാലും നിര്‍മ്മാണം ഇപ്പോള്‍ തുടങ്ങരുതെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. നിലവിലെ പാര്‍ലമെന്റ് മന്ദിരം നൂറുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉത്തമ ഉദാഹരണം കൂടിയാവും പുതിയ മന്ദിരമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞു.  2022 ലെ സ്വതന്ത്രത്തിന്റെ 75ാം വാര്‍ഷികത്തില്‍ പാര്‍ലമെന്റ് സമ്മേളനം പുതിയ  പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പീക്കര്‍ ഓം ബിര്‍ല കൂട്ടിച്ചേര്‍ത്തു. നിലവിലെ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന്റെ പൈതൃകസ്വത്തായി സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരം സ്വാതന്ത്ര്യപൂര്‍വ കാലത്ത് ബ്രിട്ടീഷ് വാസ്തുശില്‍പികളായ എഡ്വിന്‍ ല്യൂട്ടിയന്‍സ്, ഹെര്‍ബര്‍ട്ട് ബേക്കര്‍ എന്നിവര്‍ ചേര്‍ന്ന് രൂപകല്‍പ്പന ചെയ്തതാണ്. ഇപ്പോഴത്തെ മന്ദിരത്തേക്കാള്‍ 17,000 ചതുരശ്രമീറ്റര്‍ വലുപ്പം കൂടുതലായിരിക്കും പുതിയ കെട്ടിടത്തിന്. ടാറ്റാ പ്രൊജക്റ്റ് ലിമിറ്റഡാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കാനുളള കരാര്‍ നേടിയിട്ടുളളത്.


Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More