LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്പീക്കറെ അധിക്ഷേപിക്കുന്നത് മര്യാദയല്ലെന്ന് ചെന്നിത്തലയോട് വിജയരാഘവന്‍

തൃശൂര്‍: സ്പീക്കറെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ജനാധിപത്യപരമായ രീതിയല്ലെന്നും രാഷ്ട്രീയമായ മാന്യതക്ക് ചേര്‍ന്നതല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയും എല്‍ ഡി എഫ് കണ്‍വീനറുമായ എ വിജയരാഘവന്‍ പറഞ്ഞു. സംസ്ഥാന നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.

സ്പീക്കര്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞിട്ടുണ്ട്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ ഖണ്ഡിച്ചുകൊണ്ട് വിശദമായ വിശദീകരണം നല്‍കിയിട്ടുണ്ട്. തികച്ചും നിയമവിധേയമായ പ്രവര്‍ത്തനങ്ങള്‍ മാത്രമേ സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളൂ. ഇത്തരം വസ്തുതകള്‍ കാണാതെ വീണ്ടും അദ്ദേഹത്തിനെതിരെ ആരോപണമുന്നയിക്കുന്നത് ജനാധിപത്യപരമായി നല്ല രീതിയല്ല. ചെന്നിത്തലയുടെ ഇത്തരം പ്രസ്താവനകള്‍ രാഷ്ട്രീയമായി അദ്ദേഹത്തിന് എത്രത്തോളം നിരാശ ബാധിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണെന്നും എ വിജയരാഘവന്‍ ആരോപിച്ചു.

ഈ തെരഞ്ഞെടുപ്പ് ഘട്ടത്തെ യുഡിഎഫ് ഉപയോഗപ്പെടുത്തിയത് അപവാദങ്ങള്‍ പ്രചരിപ്പിക്കാനാണ്. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കാനും തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാനും അവര്‍ ശ്രമിച്ചു. ഇത് ജനങ്ങള്‍ അംഗീകരിക്കില്ല. എന്നാല്‍, നടത്തിയ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു വെച്ചാണ്  എല്‍ഡിഎഫ് പ്രചാരണം നടത്തിയത്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്തതും ഇത്തരം കാര്യങ്ങള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ഇടതുമുന്നണി ഈ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബിജെപിയും കോണ്‍ഗ്രസ്സും കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിനിടെ ഒരു സിപിഎം പ്രവര്‍ത്തകനെയും തൊട്ടുമുന്‍പ് 4 പ്രവര്‍ത്തകരെയും ഇരുപാര്‍ട്ടികളും ചേര്‍ന്ന് കൊലപ്പെടുത്തി. ഇതിനുപിന്നില്‍ ഗൂഡാലോചനയുണ്ട്. എന്നാല്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഇത്തരം കായിക ആക്രമണങ്ങളെ സംയമനത്തോടെയാണ് നേരിട്ടത് എന്നും എ വിജയരാഘവന്‍ പറഞ്ഞു.


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More