LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നടവരവില്‍ റെക്കോര്‍ഡിട്ട് തിരുപ്പതി ക്ഷേത്രം

തിരുപ്പതി: തിരുപ്പതി തിരുമല ദേവസ്ഥാനത്തിന്‍റെ 2019 -2020 ബജറ്റ് റിപ്പോര്‍ട്ടാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഇതനുസരിച്ച് ക്ഷേത്ര ത്തിന്‍റെ ആകെ വരുമാനം 1,351 (ആയിരത്തി മുന്നൂറ്റി അമ്പത്തൊന്നു കോടി) കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 38 കോടി രൂപയുടെ വര്‍ധനവാണ് ഇക്കൊല്ലത്തെ വരുമാനത്തില്‍ രേഖപ്പെടുത്തിയത്.

തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് അകെ 14 ,000 (പതിനാലായിരം ) കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. ഇവയില്‍ നിന്ന് മാത്രമുള്ള വരുമാനം ഏകദേശം 706 .01 കോടി രൂപയാണ്. അടുത്ത വര്‍ഷം ഇപ്പോഴത്തേതിനെ മറികടക്കും വിധം വലിയ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് ബജറ്റ് വ്യക്തമാകുന്നു.

ദര്‍ശനത്തിനു വേണ്ടിയുള്ള ടിക്കറ്റ് വരുമാനം മാത്രം  245 കോടി രൂപയാണ് പ്രതീക്ഷ. പ്രസാദം വില്പനയിലൂടെ 400  കോടി രൂപ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഭക്തര്‍ സമര്‍പ്പിക്കുന്ന മുടി വില്‍പ്പനയിലൂടെ 106 .75 കോടി രൂപ സമാഹരിക്കാനും ട്രസ്റ്റ്‌ ലക്ഷ്യമിടുന്നു.  ക്ഷേത്രം വക സ്വത്തിനത്തില്‍ നൂറിലധികം കല്യാണ മണ്ഡപങ്ങളും 7000 റൂമുകളും വിവിധ സ്ഥലങ്ങളിലായുണ്ട്. ഇവയില്‍ നിന്നുള്ള വരുമാനമായി പ്രതീക്ഷിക്കുന്നത് 110  കോടി രൂപയാണ്.

 


Contact the author

web desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More