LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സൈബര്‍ ഇടത്തില്‍ ആക്രമിക്കുന്നവരുടെ വിചാരമെന്താണ്?- നടി ഭാവന

കൊച്ചി: സൈബറിടത്തില്‍ ഒരു പ്രൊഫൈലുമുണ്ടാക്കി സ്ത്രീകളെ ആക്രമിക്കുന്നയാളുക്കെതിരെ പ്രതികരിക്കുന്നതിന്റെ ഭാഗമായാണ് നടി ഭാവന രംഗത്തുവന്നത്. ഏതെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ഒരു പ്രൊഫൈലുണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന തരത്തില്‍ എഴുതുന്നതിനെയും കമന്റ് ചെയ്യുന്നതിനെയും വിമര്‍ശിച്ച ഭാവന, സ്ത്രീകള്ക്കെ‍തിരായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സൈബറിടങ്ങളില്‍ കൂടുതലായും നടക്കുന്നത് എന്ന് വ്യക്തമാക്കി. ഇങ്ങനെ പ്രവര്‍ത്തിക്കുന്നവരുടെ വിചാരമെന്താണ് എന്ന് ചോദിച്ച ഭാവന, ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവരെ ആരും തിരിച്ചറിയില്ല എന്ന മനോഗതത്തിലാണോ ഈ ആക്രമണം എന്നും ചോദിച്ചു. 

സിനിമാ രംഗത്തെ വനിതാ ആര്‍ട്ടിസ്റ്റുകളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ ഡബ്ല്യൂ സി സി സംഘടിപ്പിച്ച 'റെഫ്യൂസ് ദി അബ്യൂസ്' കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു നടി ഭാവന. സൈബറിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നവര്‍ കരുതുന്നത്. ''താന്‍ എന്തും പറയും, തന്നെ ആരും കണ്ടുപിടിക്കില്ല എന്നൊക്കെയാണ്'' എന്ന് തോന്നുന്നു. ''അതോ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനാണോ ഇത്തരക്കാര്‍ ശ്രമിക്കുന്നത്? എന്താണ് എന്ന് അറിയില്ല ഏതായാലും അത് നല്ലതല്ല. എല്ലാവരും പരസ്പരം ദയയോടെ പെരുമാറണ''മെന്നും ഡബ്ല്യൂ സി സി സംഘടിപ്പിച്ച 'റെഫ്യൂസ് ദി അബ്യൂസ്' കാമ്പയിനില്‍ ഭാവന പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഡബ്ല്യൂ സി സി ആരംഭിച്ച 'റെഫ്യൂസ് ദി അബ്യൂസ്' കാമ്പയിനില്‍ പ്രമുഖരടക്കം നിരവധിപേരാണ് പങ്കെടുക്കുന്നത്.    



Contact the author

Web Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More