LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിണറായി യുദ്ധമൈതാനത്ത് നിന്നും ഒളിച്ചോടിയ നായകന്‍: രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുദ്ധമൈതാനത്ത് നിന്നും ഒളിച്ചോടിയ നായകനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രചാരണ രംഗത്ത് നിന്നും മുഖ്യമന്ത്രി ഭയന്ന് മാറിനിൽക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളെ പേടിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ജയിൽ വകുപ്പിനെതിരെയുള്ള ആരോപണം അന്വേഷിക്കാൻ ജയിൽ വകുപ്പിനെ തന്നെ ചുമതല ഏൽപ്പിച്ച് സർക്കാർ സ്വയം പരിഹാസ്യരാവുകയാണ്. കോഫെപോസ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ടു ജയിലിൽ കഴിയുന്ന സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന കുറ്റംചെയ്തത്  ജയിലധികൃതരാണ്. മറ്റാർക്കെങ്കിലും ഭീഷണിപ്പെടുത്തണമെങ്കിൽ ജയിലധികൃതരുടെ അനുമതിയില്ലാതെ അവരെ കാണാൻ പോലും കഴിയില്ല. ഈ വകുപ്പിനെ തന്നെയാണ് അവർ ചെയ്ത കുറ്റം അന്വേഷിക്കാൻ ഏൽപ്പിച്ചിരിക്കുന്നത് ചെന്നിത്തല പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ശിവശങ്കരൻ കള്ളക്കടത്ത് നടത്തിയെന്ന് ആദ്യം സമ്മതിക്കാൻ സി.പി.എമ്മും സർക്കാരും  തയാറായില്ലെങ്കിലും പിന്നീട് സംസ്ഥാന വിജിലൻസ് തന്നെ  പ്രതിയാക്കി. ഒടുവിൽ ശിവശങ്കരന് മാത്രമാണ് ബന്ധം എന്ന് വരുത്തിതീർക്കാനാണ് ശ്രമിച്ചത്. ഇപ്പോൾ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കിനെ കുറിച്ചുള്ള വാർത്തകളും പുറത്തു വന്നുകഴിഞ്ഞെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More