LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഐപിഎസ് ഉദ്യോ​ഗസ്ഥരെ തിരിച്ചുവിളിച്ച കേന്ദ്രസർക്കാർ നടപടി തള്ളി മമത

കൊൽക്കത്ത : ഐപിഎസ് ഉദ്യോ​ഗസ്ഥരെ തിരിച്ചയക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തള്ളി. ബം​ഗാളിലെ ഐപിഎസ് ഉദ്യോ​ഗസ്ഥരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം തള്ളിയത്. കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും മമത ബാനർജി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പശ്ചിമ ബം​ഗാളിൽ  ഐപിഎസ് ഉദ്യോ​ഗസ്ഥരെ കേന്ദ്ര സർവീസിലേക്ക് കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ  സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജെപി നദ്ദയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോ​ഗസ്ഥരെയാണ് തിരിച്ചു വിളിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ജെപി നദ്ദക്ക് നേരയുണ്ടായ അക്രമണത്തിൽ  വിശദീകരണം നൽകാൻ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, സംസ്ഥാന ഡി ജി പി എന്നിവരോട് കേന്ദ്ര അഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഇരുവരോടും ഹാജരായി സംസ്ഥാനത്തിന്റെ ക്രമസമാധാന സ്ഥിതിയെക്കുറിച്ച് വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ  കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനർജി രം​ഗത്തെത്തി. നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് കാണിച്ച് തൃണമുൽ കോൺ​ഗ്രസ് ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയടക്കമുള്ള  ബിജെപി നേതാക്കള്‍ക്കെതിരെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 19 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പശ്ചിമ ബംഗാള്‍ സന്ദർശിക്കും. 


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More