LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്തെ രോഗമുക്തി നിരക്കില്‍ വര്‍ധന; 33,494 പേര്‍ക്ക് രോഗമുക്തി

ഡല്‍ഹി: രാജ്യത്തെ രോഗമുക്തി നിരക്കില്‍ വര്‍ധന. 33,494 പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തരായത്. ഇന്ത്യയില്‍ ആകെ 9.8 ദശലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 30,006 പേര്‍ക്കാണ് രോഗം ബാധിച്ചത്. 442 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഒരുലക്ഷത്തി നാല്‍പ്പത്തിരണ്ടായിരത്തി അറുനൂറ്റിഇരുപത്തിയെട്ട് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. പതിനഞ്ച് ദിവസത്തിനിടെ രോഗബാധയേക്കാള്‍ കൂടുതല്‍ രോഗമുക്തി നിരക്കുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അഗോളതലത്തില്‍ കൊവിഡ്‌ രോഗ ബാധിതരുടെ എണ്ണം ഏഴുകോടി പതിനാലുലക്ഷം കടന്നു. നാലുകോടി തൊണ്ണൂറ്റിയഞ്ച് ലക്ഷത്തിലേറേപ്പേര്‍ രോഗമുക്തിനേടി. പതിനാറ് ലക്ഷത്തി ഇരുനൂറ്റിമുപ്പത്തിയെട്ട് പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത് അമേരിക്കയിലാണ്. ഒരു കോടി അറുപത് ലക്ഷം രോഗികളാണ് അമേരിക്കയിലുളളത്. മൂന്നുലക്ഷത്തി രണ്ടായിരം മരണമാണ് അമേരിക്കയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുളള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ബ്രസീല്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് രോഗബാധയില്‍ ഇന്ത്യയ്ക്കു തൊട്ടുപിന്നിലുളളത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം കേരളത്തില്‍ ഇന്നലെ 5949 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. 59,690 സാമ്പിളുകളാണ് ഇന്നലെ സംസ്ഥാനത്ത് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5268 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 6,01,861 പേരാണ് കേരളത്തില്‍ ഇനി ചികിത്സയിലുളളത്. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഒരു ദിവസം മുപ്പത് വരെ മരണസംഖ്യ ഉയരുന്നത് ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More