LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രമുഖ കാര്‍ഷിക ശാസ്‌ത്രജ്ഞൻ ആര്‍ ഹേലി അന്തരിച്ചു

ആലപ്പുഴ: പ്രമുഖ കാര്‍ഷിക ശാസ്‌ത്രജ്ഞൻ ആര്‍ ഹേലി അന്തരിച്ചു. 87 വയസ്സായിരുന്നു. കൃഷി വകുപ്പ്  ഡയറക്‌ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  ആലപ്പുഴയിലെ മകളുടെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്ഥാന കാര്‍ഷിക നയരൂപീകരണ സമിതി അംഗമായിരുന്നു. 1989 ൽ കൃഷിവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് വിരമിച്ചു.

ആര്‍. ഹേലിയാണ് മലയാളത്തില്‍ ഫാം ജേര്‍ണലിസത്തിന്റെ തുടക്കക്കാരൻ. കൃഷിവകുപ്പിന്റ മുഖപത്രമായ കേരള കർഷകൻ കൂടതൽ ജനകീയമാക്കിയത് ഹേലിയാണ്.   ആകാശവാണിയിലെ ജനപ്രിയ പരിപാടിയായ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍പുറം എന്നീ പരിപാടികള്‍ ഹേലിയുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

 ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും കൃഷിയെ കുറിച്ച് നിരവധി ലേഖനങ്ങൾ  എഴുതിയിട്ടുണ്ട്. നിരവധി പുസ്‌ത‌കങ്ങൾ രചിച്ചിട്ടുണ്ട്.  സംസ്‌കാരം തിരുവനന്തപുരം ആറ്റിങ്ങലില്‍ വൈകീട്ട് 5 മണിക്ക് നടക്കും. ഡോ. സുശീലയാണ് ഭാര്യ. മക്കൾ- പ്രശാന്ത്, ഡോ.പൂർണിമ.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More