LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജസ്ഥാനിൽനിന്നുള്ള കർഷകര്‍ അതിര്‍ത്തിയില്‍; ജയ്പുർ – ഡൽഹി ദേശീയപാത അടച്ചു

രാജസ്ഥാനിൽനിന്നുള്ള കർഷക മാർച്ച് രാജസ്ഥാന്‍ – ഹരിയാന അതിർത്തിയിൽ തടഞ്ഞു. പൊലീസിനൊപ്പം സൈന്യത്തെയും അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ജയ്പുർ – ഡൽഹി ദേശീയപാത അടച്ചു. അതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഞ്ചാബിൽനിന്നുള്ള ബിജെപി നേതാക്കളുമായി ചർച്ച നടത്തുകയാണ്. 

കന്നുകാലികളുമായി കൂട്ടം കൂട്ടമായാണ് കർഷകർ ഡൽഹിയിലേക്ക് എത്തിയത്. പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ‍ഡൽഹിയിലേക്കുള്ള കൂടുതൽ ദേശീയ പാതകൾ കർഷകർ ഉപരോധിക്കും. കർഷക സംഘടനാ നേതാക്കൾ നാളെ നിരാഹാര സമരം നടത്തും. രാജ്യവ്യാപകമായാണ് കർഷക സംഘടനാ നേതാക്കൾ നിരാഹാര സമരം നടത്തുക. 

അതിനിടെ, കർഷക സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പഞ്ചാബ് ജയിൽ ഡിഐജി ലഖ്മിന്ദർ സിങ് ജാഖർ രാജിവച്ചു. ഡൽഹി- ചണ്ഡീ​ഗഡ് ദേശീയ പാതയിലെ കർനൂർ, പാനിപറ്റ് ടോൾ പ്ലാസകൾ പ്രക്ഷോഭകർ തുറന്നുവിട്ടു. പ്രക്ഷോഭം മുന്നിൽകണ്ട് ഡൽഹി- ഹരിയായന അതിർത്തിയിൽ ഫരീദാബാദ് പൊലീസ് 3500 ഓളം പൊലീസുകാരെ വിന്യസിച്ചു. ബദർപൂർ, ​ഗുരു​ഗ്രാം, കുൻടലി-​ഗാസിയാബാദ്-പൽവാൾ, പാലി, ധനൂജ് അതിർത്തിയിലാണ് കർഷകർക്കെതിരെ പൊലീസിനെ വിന്യസിച്ചത്. ഇവിടുത്തെ അതിർത്തിയിൽ പൊലീസ് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More