LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വോട്ടിംഗ് യന്ത്രത്തില്‍ പേനകൊണ്ട് അമര്‍ത്തരുത്

വോട്ടിംഗ് യന്ത്രത്തിലെ ബട്ടൺ അമർത്തുന്നതിന് പേനയോ മറ്റ് വസ്തുക്കളോ ഉപയോഗിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇത്തരത്തിൽ വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ഈ രീതിയിൽ വോട്ട് ചെയ്യുന്നത് കമ്മീഷന്‍റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർദ്ദേശം.

സ്പര്‍ശം വഴിയുള്ള കോവിഡ് വ്യാപനം തടയാമെന്നതാണ് ഇതുവഴി വോട്ടര്‍മാര്‍ കരുതുന്നത്. വിരലമര്‍ത്തുന്നതിന് പകരം ഇങ്ങനെ കുത്തുന്നതിലൂടെ വോട്ടിംഗ് യന്ത്രങ്ങള്‍ കേടുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് കമ്മീഷന്‍ ഇത്തരത്തില്‍ വോട്ടുചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വോട്ടുചെയ്യാന്‍ കയറുന്നതിന് മുമ്പും അതിന് ശേഷവും സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഇതുവഴി കോവിഡ് ഭീതി ഒഴിവാക്കാമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം.

അതേസമയം, സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക്  നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മോക് പോളിംഗ് നടത്തിയതിനു ശേഷം  രാവിലെ 7 മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതോടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രകൃയ പൂര്‍ത്തിയാകും. 16ാം തീയതിയാണ് വോട്ടെണ്ണല്‍.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More