പ്രശസ്ത കലാസംവിധായകന്‍ കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 77 വയസ്സായിരുന്നു. സംസ്കാരം ചെന്നൈ മടിപ്പോക്കത്തു നടക്കും. തഞ്ചാവൂരിനടുത്ത് പൂംപുഹാറില്‍ ജനിച്ച മൂര്‍ത്തി ഇപ്പോള്‍ മടിപ്പാക്കത്തെ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. അഞ്ചുതവണവീതം ദേശീയ അവാര്‍ഡും കേരള സര്‍ക്കാരിന്റെ പുരസ്‌കാരവും നേടി.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. തമിഴ്നാടിന്റെ കലൈമാമണി പുസ്‌കാരത്തോടൊപ്പം കിട്ടിയ സ്വര്‍ണപ്പതക്കങ്ങള്‍ വിറ്റാണ് ഹൃദയശസ്ത്രക്രിയ നടത്തിയത്. വിവിധ ഭാഷകളിലായി അമ്പതോളം സിനിമകള്‍ക്ക് കലാ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. വൈശാലി, ഒരു വടക്കന്‍ വീരഗാഥ, രാജശില്പി, പരിണയം, ഗസല്‍ തുടങ്ങിയ പതിനഞ്ചിലേറെ മലയാള സിനിമകളുടെ കലാ സംവിധായകനായിരുന്നു കൃഷ്ണമൂര്‍ത്തി.