'ക്ഷത്രിയരെന്ന് വിളിച്ചാല്‍ ക്ഷത്രിയര്‍ക്ക് മോശമായി തോന്നാറില്ല. ബ്രാഹ്മണനെന്നു വിളിച്ചാല്‍ ബ്രാഹ്മണര്‍ക്ക് മോശം തോന്നാറില്ല. വൈശ്യരെന്നു വിളിച്ചാല്‍ വൈശ്യര്‍ക്കും മോശം തോന്നാറില്ല. എന്നാല്‍ ശൂദ്രരെന്നു ശൂദ്രരെ വിളിച്ചാല്‍ അവര്‍ക്ക് മോശമായി തോന്നുന്നു. എന്താണ് കാരണം? അവര്‍ക്ക് ഒന്നും അറിയില്ലെന്നതാണ് കാരണം' ബി.ജെ.പി. എം.പി. പ്രഗ്യ സിങ് ഠാക്കൂറിന്‍റെ വാക്കുകളാണിത്. ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുന്നതിനിടെയാണ് വീണ്ടും മനുഷ്യ വിരുദ്ധമായ പ്രസ്താവനകളിലൂടെ പ്രഗ്യ സിങ് വലതുപക്ഷ തീവ്രവാദികളുടെ കൈയ്യടി നേടാന്‍ ശ്രമിക്കുന്നത്.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും അവര്‍ അധിക്ഷേപിച്ചു സംസാരിച്ചു. 'മമത ബാനര്‍ജിക്ക് ഭ്രാന്താണെന്നായിരുന്നു' പരാമര്‍ശം. മമതയെ പുറത്താക്കി ബംഗാളില്‍ ഹിന്ദുസ്വരാജ് നിലവില്‍ വരുമെന്നും അവര്‍ പറഞ്ഞു.
അടുത്ത വര്‍ഷം ഏപ്രില്‍-മേയ് മാസങ്ങളിലാണ് ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മതയുടെ ബംഗാള്‍ പിടിക്കാനുള്ള നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് അമിത്ഷാ നേരിട്ടാണ്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 42 സീറ്റില്‍ 19 എണ്ണം സ്വന്തമാക്കിയ ബിജെപി 40% വോട്ടും നേടിയിരുന്നു. അതാണ് ഭരണം ഉറപ്പിക്കാനുള്ള തെരോട്ടത്തില്‍ അവര്‍ക്ക് ശക്തി പകരുന്നത്.