LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിര്‍ത്തിയിട്ട ബസ്സിനു തീപിടിച്ച് ക്ലീനര്‍ മരിച്ചു

ഇടുക്കി: കിമിളിയില്‍ പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനാണ്‌ തീപിടിച്ചത്. ബസ്സിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ക്ലീനര്‍ രാജനാണ് മരണപ്പെട്ടത്. ഉപ്പളം സ്വദേശിയാണ്. പുലര്‍ച്ചെ 2- മണിയോടെയാണ് സംഭവം.ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കുമിളി- കോട്ടയം റൂട്ടിലോടുന്ന ബസ്സാണിത്.

ബസ്സില്‍ തീപിടിക്കുന്നത് കണ്ട് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബസ്സുകളിലെ ജീവനക്കാരും മറ്റും തീയണക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണ വിധേയമാകാഞ്ഞതിനാല്‍ ഫയര്‍ ഫോഴ്സിനെ വിളിച്ചുവരുത്തി തീയണ യ്ക്കുകയായിരുന്നു.  എന്നാല്‍ ഈ സമയം ക്ലീനര്‍ രാജന്‍ ബസ്സിലുണ്ടായിരുന്നത് അറിഞ്ഞിരുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. രാജന്‍ നാട്ടില്‍ പോയിരുന്നുവെന്നാണ് തങ്ങള്‍ കരുതിയത് എന്നും മറ്റു ബസ്സുകളിലെ ജീവനക്കാര്‍ പറഞ്ഞു. മൃതദേഹം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Contact the author

Web Desk