LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിണറായീ വിജയം വോട്ടുകഥ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്കും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെടലുകള്‍ക്കും ഇടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ച വലിയ അംഗീകാരമാകുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്.

ജില്ലാ പഞ്ചായത്ത്

സംസ്ഥാനത്ത് ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളില്‍ 11ലും വിജയിച്ച എല്‍ഡിഎഫ് എറണാകുളം, കാസര്‍ഗോഡ്‌ ജില്ലാ പഞ്ചായത്തുകളില്‍ സമനില പിടിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 7-7 എന്നതായിരുന്നു ഇരുമുന്നണികളുടെയും ജില്ലാ പഞ്ചായത്തുകളിലെ സീറ്റുനില. അതില്‍ നിന്ന് വലിയ കുതിപ്പാണ് എല്‍ഡിഎഫ് നടത്തിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലാണ് തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം രാഷ്ട്രീയ വോട്ട് ലഭിക്കുക. ഏകദേശം 2 ഗ്രാമ പഞ്ചായത്തുകളെക്കാള്‍ കൂടിയ സ്ഥല വിസ്തൃതിയാണ് ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനുള്ളത്. അതുകൊണ്ടുതന്നെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ വിജയം വലിയൊരു പരിധിവരെ രാഷ്ട്രീയമായ വിജയമായി വ്യാഖ്യാനിക്കാവുന്നതാണ്.  ഇത് നല്‍കുന്ന സൂചന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നയിക്കുന്ന ഇടതു മുന്നണി തന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരും എന്നാണ്. ഓരോ ജില്ലാപഞ്ചായത്തിലെയും വിജയം വലിയ ഭൂരിപക്ഷത്തോട് കൂടിയാണ് എല്‍ ഡി എഫ് നേടിയിരിക്കുന്നത് എന്നതും സംസ്ഥാന മുഖ്യമന്ത്രിക്കും ഭരണ കക്ഷിക്കും വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.

ബ്ലോക്ക് പഞ്ചായത്ത്

രണ്ടാമതായി നില്‍ക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഫലത്തിലും മികവ് പുലര്‍ത്താന്‍ എല്‍ ഡി എഫിന് കഴിഞ്ഞു. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 110 എണ്ണത്തില്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ വെറും 42 എണ്ണം മാത്രമാണ് യു ഡി എഫിനു നേടാനായത്. അവസാന ഫലം വരുമ്പോള്‍ മാത്രമേ കൃത്യത വരൂ എങ്കിലും മൂന്നില്‍ രണ്ട് എന്ന മികവിന് മുകളിലേക്ക് ഉയരാന്‍ ബ്ലോക്ക് പഞ്ചായത്ത് തല മത്സരത്തില്‍ ഇടത് മുന്നണിക്ക് കഴിഞ്ഞു.

ഗ്രാമ പഞ്ചായത്ത് 

സംസ്ഥാനത്ത് ആകെയുള്ള 941 പഞ്ചായത്തുകളില്‍ 510 ലും ഇടതുമുന്നണി മുന്നേറ്റം തുടരുകയാണ്. വെറും 374 പഞ്ചായത്തുകളിലാണ് ഐക്യ ജനാധിപത്യമുന്നണിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. 

മുന്‍സിപ്പാലിറ്റി 

മുന്‍സിപ്പാലിറ്റികളിലാണ് ഐക്യ ജനാധിപത്യ മുന്നണിക്ക്‌ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. സംസ്ഥാനത്ത് ആകെയുള്ള 86 മുന്‍സിപ്പാലിറ്റികളില്‍ 45 എണ്ണത്തിലും ഐക്യ ജനാധിപത്യ മുന്നണി വിജയിച്ചു. എല്‍ഡിഎഫിന് 35 മുന്‍സിപ്പാലിറ്റികളാണ് ലഭിച്ചത്.  

കോര്‍പ്പറേഷന്‍

സംസ്ഥാനത്ത് ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ കോഴിക്കോട്, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് വിജയം ഉറപ്പിച്ചു. കണ്ണൂരില്‍ യുഡിഎഫ് പിടിച്ചു. തൃശൂരില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 24 സീറ്റുകള്‍ വീതമാണ് ലഭിച്ചത്.

സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നതാണ്. അതുകൊണ്ട് തന്നെ അടുത്ത 6 മാസത്തിനകം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ കൂടുതല്‍ ശക്തനായി പാര്‍ട്ടിയേയും മുന്നണിയേയും നയിക്കും എന്ന് തന്നെയാണ്.

Contact the author

News Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More