LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തബ്ലീഗി ജമാഅത്ത് കൊവിഡ് പരത്തിയിട്ടില്ല; 36 വിദേശികളെ കുറ്റവിമുക്തരാക്കി

ഡല്‍ഹി: മാര്‍ച്ചില്‍ നിസാമുദ്ദീനില്‍ നടന്ന തബ്ലീഗി ജമാഅത്ത് പരിപാടിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് വിചാരണ നേരിടുന്ന 36 വിദേശികളെ ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തരാക്കി. മര്‍ക്കസ് പരിസരത്ത് പ്രതികളുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതില്‍ പ്രോസിക്ക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. 

ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് അരുണ്‍കുമാര്‍ ഗാര്‍ഗാണ് തെളിവുകളില്ലെന്ന് കണ്ടെത്തി വിദേശികളെ മോചിപ്പിച്ചുകൊണ്ടുളള ഉത്തരവിട്ടത്. മര്‍ക്കസില്‍ ഒത്തുകൂടിയ ആളുകളുടെ എണ്ണം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് അറിയാമായിരുന്നെന്നും കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ചും ബോധവാനായിരുന്നു എന്നും നടപടികള്‍ സ്വീകരിക്കുന്നതില്‍ എസ്എച്ച്ഒ മുകേഷ് വാലിയ പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞു.

യുഎസ്, റഷ്യ, യുകെ, ഫ്രാന്‍സ്, സുഡാന്‍, ടുണീഷ്യ, ശ്രീലങ്ക, ടാന്‍സാനിയ, തായ്‌ലന്റ്, കസാക്കിസ്ഥാന്‍, ഇന്റൊനീഷ്യ തുടങ്ങി നിരവധിരാജ്യങ്ങളില്‍നിന്നുളളവരാണ് പ്രതികള്‍. 36 പേരില്‍ പത്തുപേര്‍ ആ സമയത്ത് മര്‍ക്കസ് പരിസരത്തുപോലുമില്ലായിരുന്നു എന്ന് പ്രതികളുടെ അഭിഭാഷകന്‍ ഫാഹിംഖാന്‍ പറഞ്ഞു. ഇവരുടെ സാന്നിദ്ധ്യം തെളിയിക്കുന്ന വ്യാജരേഖകളാണ് പോലീസ് ഹാജരാക്കിയത്. പ്രതികള്‍ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More