LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജനവിധി എതിരല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനമാണ് യു.ഡി.എഫ് കാഴ്ചവെച്ചതെന്ന് കോണ്‍ഗ്രസ് നേതൃത്വം. ജനത്തെ തെറ്റിദ്ധരിപ്പിച്ച പ്രചാരണമാണ് എല്‍ഡിഎഫ് നടത്തിയത്. ബിജെപിക്കും നേട്ടമൊന്നുമില്ല. ബിജെപിയുമായി ഇടതുപക്ഷം വോട്ടുകച്ചവടം നടത്തിയെന്നും അവര്‍ ആരോപിച്ചു. കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, യുഡിഎഫ് കൺവീനർ എം.എം. ഹസൻ എന്നിവര്‍ സംയുക്തമായാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ വിധി യുഡിഎഫിനും കോൺഗ്രസിനും എതിരല്ലെന്നും യുഡിഎഫിന്റെ അടിത്തറയ്ക്കു കോട്ടം വന്നിട്ടില്ലെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. 2015 നെക്കാൾ മെച്ചപ്പെട്ട പ്രകടനം നടത്താൻ യുഡിഎഫിനു കഴിഞ്ഞുവെന്നും ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് മുന്നണി ഗൗരവമായി ചർച്ച ചെയ്തു തിരുത്തേണ്ട കാര്യങ്ങൾ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചിലയിടത്ത് സ്വാധീനമുള്ളത് ഒഴിച്ചാല്‍ തെരഞ്ഞെടുപ്പില്‍ പൂര്‍ണ പരാജയമാണ് ബി.ജെ.പിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കേന്ദ്രസ്വാധീനം മുന്‍നിര്‍ത്തിയാണ് ബി.ജെ.പി ഭരണം നേടാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Contact the author

News Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More