LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍: സ്വതന്ത്ര അംഗം പിന്തുണയ്ക്കും; എല്‍ഡിഎഫ് ഭരിക്കും

തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ ഏറ്റവും വലിയ മുന്നണിയായ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സ്വതന്ത്ര അംഗം രംഗത്തുവന്നതോടെ ഇടതുമുന്നണി ഭരണം ഉറപ്പിച്ചു. കോണ്‍ഗ്രസില്‍ നിന്ന് റിബലായി മത്സരിച്ചു വിജയിച്ച എം കെ വര്‍ഗീസാണ് തനിക്ക് എല്‍ ഡി എഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള താത്പ്പര്യം മാധ്യമങ്ങളുടെ മുന്‍പാകെ പ്രകടിപ്പിച്ചിരിക്കുന്നത്. ഏതു തരത്തിലുള്ള ചര്‍ച്ചക്കും തയാറാണെന്ന് ഇടതുമുന്നണി നേതൃത്വം തന്നെ അറിയിച്ചിട്ടുണ്ടെന്നും സംഭാഷണങ്ങള്‍ക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നും എം കെ വര്‍ഗീസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ ഇത്തവണ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല. എന്നാല്‍ എല്‍ഡിഎഫ് ആണ് ഏറ്റവും വലിയ കക്ഷി. ആകെയുള്ള 54 ഡിവിഷനുകളില്‍ 24 സീറ്റുകളാണ് ഇടതുമുന്നണി നേടിയത്. യുഡിഎഫ് 23 സീറ്റുകള്‍ നേടി. 7 സീറ്റുകള്‍ എന്‍ഡിഎ ക്ക് ലഭിച്ചു. എം കെ വര്‍ഗീസിന്‍റെ പിന്തുണ കൂടി ലഭിക്കുന്നതോടെ എല്‍ഡി എഫിന്റെ സീറ്റുകള്‍ 25 ലേക്ക് ഉയരും. ഇത് ഭരണസമിതി രൂപീകരിക്കാന്‍ എല്‍ഡിഎഫിനെ സഹായിക്കും. ഉപതെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുല്ലഴി ഡിവിഷനിലെ ഫലവും രൂപീകരിക്കാനിരിക്കുന്ന ഭരണസമിതിയുടെ ആയുസ്സിനെ നിര്‍ണ്ണയിക്കും.

സ്വതന്ത്ര അംഗം എം കെ വര്‍ഗീസ് നഗരസഭാ മേയര്‍ സ്ഥാനം വേണമെന്ന നിര്‍ദ്ദേശമാണ് എല്‍ഡിഎഫിന് മുന്‍പാകെ വെച്ചിട്ടുള്ളത്‌ എന്നാണ് സൂചന. ഇക്കാര്യത്തില്‍ തീരുമാനമായാല്‍ ഇരുകൂട്ടരും സംയുക്തമായി വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ തവണ എല്‍ ഡി എഫ് ഭരിച്ച തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ ഏകദേശം 2015 ലെ ഫലം തന്നെയാണ് 2020 ലെ തെരഞ്ഞെടുപ്പിലും ഇപ്പോള്‍ ആവ്ര്‍ത്തിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 25 സീറ്റുകള്‍ നേടിയ എല്‍ ഡി എഫ് 2 സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരിച്ചത്. ഇതുതന്നെ ആവര്‍ത്തിക്കുന്ന സാഹചര്യമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More