LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

‘ആഭ്യന്തരവകുപ്പ് അമിത് ഷാ നിയന്ത്രിക്കുന്ന അവസ്ഥ ആദ്യം മാറ്റ് സാറേ’- പിണറായിക്ക് വി. ടി. ബല്‍റാമിന്റെ മറുപടി

യുഡിഎഫിനെ ലീഗ് നിയന്ത്രിക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വി.ടി ബല്‍റാമിന്റെ മറുപടി. ‘കേരളത്തിലെ ആഭ്യന്തര വകുപ്പില്‍ എന്ത് നടക്കണമെന്ന് അമിത് ഷാ തീരുമാനിക്കുന്ന അവസ്ഥക്ക് ആദ്യം മാറ്റമുണ്ടാക്കാന്‍ നോക്ക് സാറേ…’-ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ അടിത്തറ തകരുമെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ലീഗിന്‍റെ അടിത്തറ കൂടുതല്‍ ശക്തമാണെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. കോണ്‍ഗ്രസിനെ ലീഗ് നിയന്ത്രിക്കുന്നു. കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ ലീഗ് സമ്മര്‍ദം ചെലുത്തുന്നു. തുടങ്ങിയ ആരോപണങ്ങളാണ് ഇപ്പോള്‍ പിണറായി വിജയന്‍ ഉന്നയിക്കുന്നത്. 

അതേസമയം, അവസരങ്ങൾക്കനുസരിച്ച് ഭൂരിപക്ഷ കാർഡും ന്യൂനപക്ഷ കാർഡും കളിക്കുന്നതാണ് പിണറായി വിജയന്‍റെ രീതിയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടിയും തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ നിലവാരം ഇല്ലായ്മയാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിലൂടെ വ്യക്തമായത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

Contact the author

News Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More