LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൊലിസ് വനിതാ ഫുട്ബോള്‍, ഹോക്കി, ഷൂട്ടിംഗ് ടീമുകള്‍ ഉടന്‍ - മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസില്‍ വനിതാ ഫുട്ബോള്‍ ടീമിന് രൂപം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് ഉടന്‍ യാഥാര്‍ഥ്യമാകും. ഹോക്കി, ഷൂട്ടിംഗ് ടീമുകളുടെ രൂപീകരണവും ഉടന്‍ നടക്കും. ഇതിനായി കായിക രംഗത്ത് മികച്ച പ്രകടനം നടത്തുന്നവരെ  പൊലീസ് സേനയില്‍ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ് - മുഖ്യമന്ത്രി പറഞ്ഞു. സ്പോര്‍ട്സ് ക്വാട്ടയില്‍ പൊലിസ് സേനയില്‍ നിയമിതരായി, പരിശീലനം പൂര്‍ത്തിയാക്കിയവരുടെ പാസ്സിംഗ് ഔട്ട്‌ പരേഡില്‍ സല്യൂട്ട് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മികച്ച കായിക താരങ്ങളെ പൊലീസിലേക്കെത്തിക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ വിവിധ കായികഇനങ്ങളിലായി 137 പേർക്കാണ് സ്‌പോർട്‌സ് ക്വാട്ടയിൽ പോലീസിൽ നിയമനം നൽകിയത്. പാസിങ് ഔട്ട് പൂർത്തിയാക്കിയ ബാച്ചിൽപ്പെട്ടവർ ഹരിയാനയിൽ നടന്ന ആൾ ഇന്ത്യാ പോലീസ് അത്‌ലറ്റിക് മീറ്റിൽ എട്ട് സ്വർണ്ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും നേടിയിരുന്നു. മെഡൽ നേടിയവർക്ക് ട്രോഫിയും ക്യാഷ് അവാർഡും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിതരണം ചെയ്തു. മികച്ച ഔട്ട്‌ഡോർ കേഡറ്റായി ആൽബിൻ തോമസ്, മികച്ച ഷൂട്ടറായി വിഘ്‌നേഷ്, അതുല്യ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഓൾ റൗണ്ടറും ഇൻഡോർ കേഡറ്റുമായി തെരഞ്ഞെടുക്കപ്പെട്ടത് ആൽഫി ലൂക്കോസ് ആണ്. ഇവർക്കും സംസ്ഥാന പോലീസ് മേധാവി ട്രോഫികൾ സമ്മാനിച്ചു. എ.ഡി.ജി.പിമാരായ ഡോ.ബി സന്ധ്യ, കെ.പത്മകുമാർ, മനോജ് എബ്രഹാം, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ കെ.എൽ ജോൺകുട്ടി എന്നിവർ സംബന്ധിച്ചു.

സ്പോര്‍ട്സ് ക്വാട്ടയില്‍ പൊലിസ് സേനയില്‍ നിയമിതരായതിനു ശേഷം പരിശീലനം പൂര്‍ത്തിയാക്കിയ 22 വനിതാ ഉദ്യോഗസ്ഥരുടേയും 35 പുരുഷ ഉദ്യോഗസ്ഥരുടേയും പാസ്സിംഗ് ഔട്ട്‌ പരേഡാണ് മുഖ്യമന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More