LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നടിയെ അപമാനിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചിയിൽ യുവനടിയെ അപമാനിച്ച കേസിൽ അറസ്റ്റിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ആദിൽ, റംഷാദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കളമശ്ശേരി പൊലീസിൽ കീഴടങ്ങാനെത്തിയ ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുസാറ്റ് പരിസരത്ത് വെച്ചാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ ഇന്ന് രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കും. പ്രതികളെ തിരിച്ചറിയേണ്ടതുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ഇതിനുള്ള നടപടികൾ പൊലീസ് പൂർത്തിയാക്കും.  ചോദ്യം ചെയ്യുന്നതിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. 

ഞായറാഴ്ചയാണ് കേസിലെ പ്രതികളെ തിരിച്ചറിഞ്ഞത്. മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിയ ആദിലും റംഷാദും നടിയോട് മാപ്പ് പറഞ്ഞിരുന്നു. അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നായിരുന്നു പ്രതികൾ പറഞ്ഞത്.  ഒളിവിലായിരുന്ന പ്രതികൾ പൊലീസിന് മുമ്പിൽ കീഴടങ്ങുമെന്ന് അഭിഭാഷകൻ അറിയിച്ചിരുന്നു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പ്രതികൾക്ക് മാപ്പപേക്ഷ സ്വീകരിച്ചതായി നടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  ഇരുവരുടെയും കുടുംബങ്ങളെ ഓർത്താണ് യുവാക്കൾക്ക് മാപ്പ് നൽകുന്നതെന്ന് ഇൻസ്റ്റാം​ഗ്രാം പോസ്റ്റിലൂടെ നടി പറഞ്ഞു. വിഷമഘട്ടത്തിൽ തനിക്കൊന്നും നിന്ന കുടുംബത്തിനും സുഹൃത്തുകൾക്കും പൊലീസിനും മാധ്യമങ്ങൾക്കും നടി നന്ദി അറിയിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More