LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപി നേതാവ് സൗമിത്രാ ഖാന്റെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍

കൊല്‍ക്കത്ത: ബംഗാള്‍ ബിജെപി നേതാവ് സൗമിത്രാ ഖാന്റെ ഭാര്യ സുജാത മണ്ടല്‍ ഖാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സൗമിത്രാ ഖാന്‍ 2019 ജനുവരിയിലാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിഷ്ണുപൂരില്‍ നിന്നുമുളള  തൃണമൂല്‍ ലോക്‌സഭാ അംഗമായിരുന്നു സൗമിത്ര ഖാന്‍. പിന്നീട് ബംഗാള്‍ ഭാരതീയ ജനതാ യുവ മോര്‍ച്ച പ്രസിഡന്റ് ആയി.

ബിജെപി അഴിമതിക്കാരുടെ സങ്കേതമാണ്, കഠിനാധ്വാനികളും നീതിബോധമുളളവരും ബിജെപി അംഗങ്ങളാവില്ല എന്ന് സുജാത ഖാന്‍ പറഞ്ഞു. മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആവാനാണ് ചിലര്‍ പാര്‍ട്ടി അംഗങ്ങളാവുന്നത്, നിരവധി ആളുകള്‍ക്ക് ഈ വാഗ്ദാനം ലഭിച്ചിട്ടുണ്ട്, എന്നാല്‍ ഡസന്‍ കണക്കിന് മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരുമുണ്ടാവുക അസാധ്യമാണെന്ന്  സുജാത ഖാന്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ തൃണമൂല്‍ മന്ത്രിയായ സുവേന്ദു അധികാരി അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ശുദ്ധീകരണം നടക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ട്, അത്യാഗ്രഹികളാണ് ബിജെപിയിലേക്ക് പോകുന്നത്. തന്റെ ഭര്‍ത്താവ് ഉടന്‍ ബിജെപി വിടുമെന്ന് പ്രതീക്ഷിക്കുന്നതായും സുജാത ഖാന്‍ പറഞ്ഞു.

Contact the author

National Desk