LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിജയരാജമല്ലികയുടെ 'എ വേര്‍ഡ് ടു മദര്‍' റസൂല്‍ പൂക്കുട്ടി പ്രകാശനം ചെയ്തു

ട്രാൻസ്‌ജെൻഡർ കവി വിജയരാജമല്ലികയുടെ ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരം "A Word to Mother" ഓസ്ക്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി പ്രകാശനം ചെയ്തു. 2020 ഡിസംബർ 21 തിങ്കളാഴ്ച്ച വൈകിട്ട് 6മണിക്ക് ഓൺലൈൻ കൂട്ടായ്മയായ ദി കോറന്റൈൻ ട്രെയിനി(TQT)ലൂടെയായിരുന്നു  പ്രകാശന കർമം.

അന്തർദേശിയ കവികളുടെ കൂട്ടായ്മയാണ് ദി കോറന്റൈൻ ട്രെയിൻ. കവികളായ ചന്ദ്രമോഹൻ,അർജുൻ രാജേന്ദ്രൻ, പെർവിൻ സാകേട്ട്, ശോഭന കുമാർ എന്നിവർ മല്ലികയുടെ കവിതകൾ അവതരിപ്പിക്കുകയും പുസ്തക പരിചയം നിർവഹിക്കുകയും ചെയ്തു. ചടങ്ങിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർ പേർസൺ ചിന്ത ജെറോം ആശംസകൾ നേര്‍ന്നു.

ഓഥേഴ്‌സ് പ്രെസ്സ്  പ്രസിദ്ധീകരിച്ച ഈ കവിതാ സമാഹാരം  ലൈംഗീക ന്യുനപക്ഷങ്ങൾ അനുഭവിക്കുന്ന സമഗ്രമായ പ്രശ്‌നങ്ങളെ ചർച്ച എടുക്കുന്നു. മുപ്പത്തി അഞ്ച് കവിതകൾ അടങ്ങിയ ഈ പുസ്‌തകത്തിന്റെ അവതാരിക പ്രശസ്ത എഴുത്തുകാരനും കവിയുമായ സച്ചിതാനന്ദൻറെതാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

2019ലെ കേരള സംസ്ഥാന സർക്കാരിന്റെ സാഹിത്യയുവ പ്രതിഭ പുരസ്‌കാര ജേതാവായ  വിജയരാജമല്ലികയുടെ കവിതകൾ പല സർവ്വകലാശാലകളിലും പിജി സിലബസിന്റെയും  ഭാഗമാണ്. തൃശൂർ മുതുവറ സ്വദേശിനിയായ മല്ലിക ഫ്രീലാൻസ് സോഷ്യൽ വർക്കർ കൂടിയാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More