LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സര്‍ക്കാരിന് ചര്‍ച്ചകള്‍ നേരമ്പോക്കെന്ന് കര്‍ഷകര്‍

ഡല്‍ഹി: സര്‍ക്കാരിന് ചര്‍ച്ചകള്‍ നേരമ്പോക്കാണെന്ന് കര്‍ഷക സംഘടനാനേതാക്കള്‍. മുന്‍പ് നടന്ന ചര്‍ച്ചകളില്‍ എന്താണ് സംഭവിച്ചത് എന്ന് വിവരിക്കുന്ന അഞ്ച് പേജുളള കത്താണ് സര്‍ക്കാര്‍ നല്‍കിയത് , സര്‍ക്കാരിന് ഇത് വെറും നേരമ്പോക്കും സമയം കളയാനുളള തന്ത്രവുമാണെന്ന് കര്‍ഷകര്‍ ആരോപിച്ചു.

കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല, പ്രക്ഷോഭത്തെ ഗൗരവമായി എടുത്തിരുന്നുവെങ്കില്‍ മുന്‍പു ചെയ്തതുപോലെ ചര്‍ച്ചയ്ക്കുളള സമയവും സ്ഥലവും വ്യക്തമായി പറയുമായിരുന്നു. സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ ആത്മാര്‍ത്ഥതയില്ല, ഭേദഗതികള്‍ അനുവദിക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിനോട് വിയോജിപ്പുണ്ട്, നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ഡോ. ദര്‍ശന്‍ പാല്‍ പറഞ്ഞു. സമരം ഒത്തുതീര്‍പ്പാക്കാന്‍ അടുത്ത ഘട്ട ചര്‍ച്ചയ്ക്ക് തയാറായ കേന്ദ്രം തിയതി തീരുമാനിച്ച് അറിയിക്കാന്‍ കര്‍ഷകസംഘടനകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തിയ്യതി സംബന്ധിച്ച വിഷയങ്ങള്‍ ഇന്ന് കര്‍ഷകസംഘടനകള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുളള കര്‍ഷകസംഘടനകളുടെ പ്രതിഷേധം ഇരുപത്തിയേഴ് ദിവസം കടന്നു. കര്‍ഷകരുമായി സര്‍ക്കാര്‍ നടത്തിയ കഴിഞ്ഞ അഞ്ചു ചര്‍ച്ചകളും പരാജയമായിരുന്നു. നിയമം പിന്‍വലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More