ഡല്‍ഹി: സോഷ്യല്‍ മീഡിയ എകൌണ്ടുകള് ഉപേക്ഷിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ ട്വീറ്റിനെതിരെ മറു ട്വീറ്റുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി ഉപേക്ഷിക്കേണ്ടത് വെറുപ്പാണ്,സോഷ്യല്‍ മീഡിയ എകൌണ്ടുകള് അല്ല എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മോദി വെറും രണ്ടുവരികളിലാണ് തന്റെ ആലോചന വുക്തമാക്കിയതെങ്കില് രാഹുല്‍ ഒറ്റവരി ട്വീറ്റിലൂടെയാണ് രൂക്ഷമായ കടന്നാക്രമണം നടത്തിയിരിക്കുന്നത്.
മോഡിയുടെ പിന്‍വാങ്ങല്‍ സൂചനകള്‍ ആരാധകര്‍ സങ്കടത്തോടെയാണ്. 5 - കോടി പേര് പിന്തുടരുന്ന മോദിയുടെ ട്വീറ്റര്‍ എകൌണ്ടുനിറയെ ''നൊ..സാര്‍ '' വിളികളാണ് നിറഞ്ഞിരിക്കുന്നത്.
അതേസമയം രാഹുല്‍ ഗാന്ധിയുടെ മറു ട്വീറ്റും വലിയ ചര്‍ച്ചയ്ക്ക് ഇടയായിട്ടുണ്ട്.