LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ക്രിസ്തുമസ് ദേശീയ അവധി ദിനമായി പ്രഖ്യാപിക്കാത്തതിനെതിരെ മമത ബാനർജി

കൊല്‍ക്കത്ത:  കേന്ദ്ര സർക്കാർ ക്രിസ്തുമസ് ദേശീയ അവധി ദിനമായി  പ്രഖ്യാപിക്കാത്തതിനെതിരെ പശ്ചിമ  ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി.  കൊല്‍ക്കത്തയിലെ അലന്‍ പാര്‍ക്കില്‍  ക്രിസ്മസ് കാര്‍ണിവലില്‍ സംസാരിക്കുകയായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി. ബിജെപി മതവിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെന്ന് മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു

എന്തുകൊണ്ടാണ് യേശുവിന്റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കാത്തതെന്ന് മമത ചോദിച്ചു മുന്‍പ് ദേശീയ അവധിയായിരുന്നു ക്രിസ്മസ് ദിനം. അതെന്തിനാണ് ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചത്, എല്ലാവര്‍ക്കും മതവികാരങ്ങളുണ്ട്, ക്രിസ്ത്യാനികള്‍ എന്തു തെറ്റാണ് ചെയ്തത് എന്നും മമത ചോദിച്ചു.  ലോകമെമ്പാടും ആഘോഷിക്കുന്ന ക്രിസ്മസിന് ഇന്ത്യയില്‍ മാത്രം പൊതുഅവധി ഇല്ലാത്തതിനെതിരെയായിരുന്നു മമതാ ബാനര്‍ജിയുടെ  ട്വീറ്റ്.    

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇത്തവണ കൊവിഡ് മഹാമാരിയുടെ പ്രശ്‌നങ്ങളുണ്ട്, ആഘോഷങ്ങള്‍ക്കിടയില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും മറക്കരുതെന്ന് മമത പറഞ്ഞു. രാജ്യം മതേതരമല്ലാതായിരിക്കുന്നു, ബിജെപിയുടെ നേതൃത്വത്തിലുളള കേന്ദ്രം മതവിദ്വേഷ രാഷ്ട്രീയം പിന്‍തുടരുകയാണെന്നും മമത ആരോപിച്ചു.

Contact the author

National Desk