LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഭയ കൊലക്കേസിൽ പ്രതികളെ തള്ളിപ്പറയാതെ ക്നാനായ സഭയുടെ പ്രസ്താവന

അഭയ കൊലക്കേസിൽ സിബിഐ കോടതിയുടെ ആരോപണങ്ങൾ അവിശ്വസനീയമെന്ന് ക്നാനായ കത്തോലിക്ക സഭ. കോടതി വിധി അതിരൂപത അം​ഗീകരിക്കുന്നെന്നും സഭ പ്രസ്താവനയിൽ വ്യക്തമാക്കി. വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരധിത്വം തെളിയിക്കാനും പ്രതികൾക്ക്  അവസാശമുണ്ടെന്ന് സഭ വ്യക്തമാക്കി. ഇത്തരം സാഹചര്യം ഉണ്ടായതിൽ അതിരൂപത ദുഖിക്കുകയും ഖേദിക്കുകയും ചെയ്യുന്നുണ്ടെന്ന് കോട്ടയം അതിരൂപത പിആർഒ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

അഭയ കൊലക്കേസിൽ വിധി വന്നതിന് ശേഷം ആദ്യമായാണ് ക്നാനായ സഭ പ്രതികരിക്കുന്നത്. പ്രതികളെ തള്ളിപ്പറയാത്ത സഭ നിലപാടിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നരുന്നു. ഇതിനിടെയാണ് പ്രതികളെ തള്ളാതെ സഭ നിലപാട് വ്യക്തമാക്കിയത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അഭയ കൊലക്കേസിൽ  പ്രതികളായ ഫാദർ തോമസ് കോട്ടൂർ സിസ്റ്റർ സെഫി എന്നിവർക്ക് ജീവപര്യന്തം ശിക്ഷയാണ് തിരുവനന്തപുരം സിബിഐ കോടതി  വിധിച്ചത്. കൊലപാതക കുറ്റത്തിന് ഇന്ത്യൻ ശിക്ഷ നിയത്തിലെ 302 വകുപ്പ് പ്രകാരം  ജീവപര്യന്തം ശിക്ഷയും 5 ലക്ഷം പിഴയും പ്രതികൾക്ക്  വിധിച്ചു. കോട്ടൂർ ഇരട്ട ജീവപര്യന്തം തടവ് അനുഭവിക്കിക്കണം. തെളിവ് നശിപ്പിച്ചതിന് ഐപിസി 201 പ്രകാരം  പ്രതികൾ 7 വർഷം തടവ് അനുഭവിക്കണം. 50000 രൂപ പിഴ അടക്കണം. കോൺവെന്റിലേക്ക് അതിക്രമിച്ച കയറിയതിന് ഐപിസി 449 പ്രകാരം  കോട്ടൂർ ജീവപര്യന്തം ശിക്ഷയും  അനുഭവിക്കണം ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തടവ് ശിക്ഷ പ്രതികൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. 

Contact the author

Web Desk