ഡല്‍ഹി: ഇന്ത്യയിലെ വാക്സിനുകളുടെ പുരോഗതി എന്തായെന്ന് മോദിയോട് രാഹുല്‍ ഗാന്ധി. ലോകത്ത് ഇരുപത്തിമൂന്ന് ലക്ഷം ജനങ്ങള്‍ ഇപ്പോള്‍ കൊവിഡ് വാക്സിന് സ്വീകരിച്ചിട്ടുണ്ട്, അമേരിക്ക ചൈന, റഷ്യ, ബ്രിട്ടണ് തുടങ്ങിയ രാജ്യങ്ങള്‍ കൊവിഡ് വാക്സിന് ഉപയോഗിച്ചുതുടങ്ങി ഇന്ത്യ എപ്പോഴാണ് ഈ പട്ടികയില്‍ വരികയെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യയില്‍ കൊവിഡ് വാക്സിനുകള്‍ക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല, അടുത്ത ആഴ്ച്ചയോടെ ഓക്സ്ഫോര്‍ഡ് അസ്ട്രാസെനകാ വാക്സിന് സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫൈസര്‍ വാക്സിന്, ഭാരത് ബയോടെക് വാക്സിന് എന്നിവ അടിയന്തര ഉപയോഗത്തിനുളള അനുമതി തേടിയിട്ടുണ്ട്. വാക്സിനുകള്‍ സംഭരിക്കാനുളള സൗകര്യങ്ങളുണ്ടാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തില്‍ ഒരു ദിവസം നൂറുപേര്‍ക്കാണ് വാക്സിന് നല്‍കുക, വാക്സിന് സ്വീകരിച്ചവരെ നിരീക്ഷിച്ചതിനുശേഷം കൂടുതല്‍പ്പേര്‍ക്ക് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഫൈസര്‍, മോഡേണ വാക്സിനുകള്‍ക്കാണ് അമേരിക്കയില്‍ അംഗീകാരം നല്‍കിയത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് തുടങ്ങിയ പ്രമുഖര്‍ വാക്സിന് സ്വീകരിച്ചു. യുകെയില്‍ ഫൈസര്‍-ബയോടെക് വാക്സിനുകളും ചൈനയില്‍ സിനോഫാം വാക്സിനും റഷ്യയില്‍ സ്പുട്നിക് വി വാക്സിനുമാണ് ജനങ്ങള്‍ക്ക് നല്കിത്തുടങ്ങിയത്.