സിപിഎമ്മിലെ ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം മേയറാകും. 21 കാരിയായ ആര്യാ രാജേന്ദ്രനെ മേയറാക്കാൻ ഇന്ന് ചേർന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമറ്റി തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകും ആര്യാ രജേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറും ആര്യയാണ്. തിരുവനന്തപുരം ആൾ സെയിന്റ്സ് കോളേജിലെ ബിഎസ്സി മാത്സ് വിദ്യാർത്ഥിയാണ്.
മുടവൻമുഗൾ ഡിവിഷനിർ നിന്ന് 549 വോട്ടിനാണ് ആര്യ തെരഞ്ഞെടുപ്പിൽ ജയിച്ചത്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. ബാലസംഘം സംസ്ഥാന പ്രസിഡന്റായിരുന്നു. കേശവ്ദേവ് റോഡ് ബ്രാഞ്ച് കമ്മറ്റി അംഗമാണ്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
മുതിർന്ന അംഗം ജമീല ശ്രീധർ, ഗായത്രി ബാബു എന്നിവരെയും മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ നഗരത്തിലെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായ ആര്യയെ മേയറാക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു. 2015 ൽ യുവജന നേതാവായിരുന്ന പ്രശാന്തിനെ മേയറാക്കിയ പരീക്ഷണം വിജയിച്ചതും ഈ തീരുമാനം എടുക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചു.