പാറ്റ്‌ന: അടുത്ത വര്‍ഷം നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള രാഷ്ട്രീയ പോരാട്ടം ചൂടുപിടിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കത്തതിനെതിരെയാണ് പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കം. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ കേന്ദ്രത്തിന്റെ പദ്ധതികള്‍ ബംഗാളില്‍ നടപ്പാക്കുന്നില്ലെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ കേന്ദ്രത്തിന്റെ പദ്ധതികള്‍ക്കു സമാനമായ സ്വസ്ത്യ സതി പോലുളള മികച്ച പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നു.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ഒരു വ്യക്തിയ്ക്ക് വേണ്ടിയുളള പരസ്യങ്ങള്‍ മാത്രമാണെന്നെന്നും പിഎം കിസാന്‍, ആയുഷ്മാന്‍ ഭാരത് പദ്ധതികളുടെ ഫണ്ട് അനുവധിച്ചാല്‍ മാത്രമേ പദ്ധതി ബംഗാളില്‍ നടപ്പിലാക്കാനാവുകയുളളു എന്ന് വ്യക്തമാക്കി കൃഷിമന്ത്രി നരേന്ദ്രസിംഗ് ടോമറിന് കത്തുകള്‍ അയച്ചിരുന്നു എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മമത പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പിലാക്കാത്തത് ഒരു തെരഞ്ഞെടുപ്പ് വിഷയമാക്കി എടുത്തിരിക്കുകയാണ് ബിജെപി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ബംഗാള്‍ സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിനോട് വിയോജിപ്പുകളില്ല എന്നാല്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുടെ പ്രയോചനം ലഭിക്കാനായി ഗുണഭോക്താക്കളുടെ പട്ടിക അയക്കാന്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ഉപകാരമായിരിക്കും, സംസ്ഥാനത്തിന് ഫണ്ടിന്റെ ചിലവ് വഹിക്കേണ്ടതായി വരില്ലെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിയജ് വര്‍ഗിയ പറഞ്ഞു.