LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മധ്യപ്രദേശും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ബില്‍ പാസാക്കി

ഭോപ്പാല്‍: ഉത്തര്‍പ്രദേശിനു പിന്നാലെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ബില്‍ പാസാക്കി മധ്യപ്രദേശ്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് മധ്യപ്രദേശ് മന്ത്രിസഭ ബില്ല് പാസാക്കിയത്. ബില്ല് നിലവില്‍ വരുന്നതോടുകൂടി മതപരിവര്‍ത്തനം നടത്തുന്നവര്‍ പത്തു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും കൊടുക്കേണ്ടിവരും.

ഈ മാസം നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി ശിവ്‌രാജ്‌സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ധര്‍മ്മ സ്വതന്ത്ര ബില്ല് (റിലീജിയസ് ഫ്രീഡം) അവതരിപ്പിച്ചത്. പുതിയ ബില്ല് പ്രകാരം ഒരാളെ മതം മാറാന്‍ നിര്‍ബന്ധിക്കുന്നത് ഒന്നു മുതല്‍ അഞ്ച് വര്‍ഷം വരെ തടവും ഇരുപത്തിയയ്യായിരം രൂപ പിഴയും നല്‍കേണ്ടിവരുന്ന കുറ്റകൃത്യമാകും.  മതപരിവര്‍ത്തനം ചെയ്തയാള്‍ എസ്‌സി-എസ്ടി വിഭാഗത്തിലുളളയാളാണെങ്കില്‍ പത്തുവര്‍ഷം വരെ തടവും ഒരു ലക്ഷം പിഴയുമാണ് ശിക്ഷ.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടുമാസം മുന്‍പ് തന്നെ ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികളെ അറിയിക്കണം. ബില്ല് പ്രകാരം വിവാഹത്തിനുവേണ്ടി മാത്രമുളള മതംമാറ്റം നിയമവിരുദ്ധമാവുകയും വിവാഹം റദ്ദാക്കപ്പെടുകയും ചെയ്യും. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ നിയമം കൊണ്ടുവന്നതിനു പിന്നാലെയാണ് മധ്യപ്രദേശ് ബില്ല് പാസാക്കിയത്. കഴിഞ്ഞ ദിവസം സുഹൃത്തിന്‍രെ പിറന്നാളാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് കൗമാരപ്രായക്കാരെ നാട്ടുകാര്‍ ആക്രമിച്ച് പോലീസ് സ്‌റ്റേഷനിലെത്തിക്കുകയും അത് ലവ് ജിഹാദാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More