LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണറുടെ അനുമതി

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ​ഗവർണർ അനുമതി നൽകി. വ്യാഴാഴ്ച നിയമസഭ ചേരാനാണ് അനുമതി നൽകിയിരിക്കുന്നത്. കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ സഭ വിളിച്ചു ചേർക്കാൻ രണ്ടാം തവണ സർക്കാർ ​ഗവർണറോട് ശുപാർശ ചെയ്തിരുന്നു. 

നേരത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നയപ്രഖ്യാപനത്തിന് ക്ഷണിക്കാനാണ് സ്പീക്കർ എത്തിയത്. സ്പീക്കറേയും ഗവർണർ അതൃപ്തി അറിയിച്ചിരുന്നു. ആദ്യം അനുമതി തേടിയ രീതി ശരിയായില്ലെന്ന് ഗവർണർ പറഞ്ഞു. തുടർന്ന് പ്രത്യേക നിയമസഭാ സമ്മേളനത്തിന് വീണ്ടും അനുമതി തേടി. ഇതിന് പിന്നാലെയാണ് ​ഗവർണർ അനുമതി നൽകുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഒരു മണിക്കൂർ നേരത്തേക്കായിരിക്കും സഭ സമ്മേളിക്കുക. കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കി സഭ പിരിയും. കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ ഈ മാസം 22 ന് നിയമസഭാ സമ്മേളനം ചേരാനുള്ള സർക്കാർ ശുപാർശ ​ഗവർണർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക നിയമസഭാ സമ്മേളനത്തിന് ​ഗവർണറോട് ശുപാർശ ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. 

Contact the author

News Desk