LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഫഡ്‌നാവിസിനെതിരെ കുറ്റവിചാരണയ്ക്ക് അനുമതി

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെയുള്ള ക്രിമിനല്‍ കേസുകളില്‍ കുറ്റവിചാരണയ്ക്ക് അനുമതി. 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ മറച്ചുവച്ചു എന്ന പരാതിയിലാണ് ഫഡ്‌നാവിസ് വിചാരണ നേരിടേണ്ടി വരിക. നാ​ഗ്പൂരിൽ നിന്നുള്ള നിയമസഭാ അം​ഗമാണ് ഫട്നാവിസ്.

2019 നവംബറിന് ശേഷം കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോടതി അദ്ദേഹത്തിന് ഇളവു നല്‍കിയിരുന്നു. 1996ലും 1998ലും ഫഡ്നാവിസിനെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ ആരോപണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ ഫഡ്നാവിസ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ലന്നതാണ് ആരോപണം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 125 എ പ്രകാരം വിവരങ്ങള്‍ മറച്ചു വയ്ക്കുന്നത് കുറ്റകരമാണ്.

Contact the author

web desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More