LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷക പ്രക്ഷോഭം: നിയമം പിന്‍വലിക്കാമെന്ന ഉപാധിയില്‍ ചര്‍ച്ചയാവാമെന്ന് കര്‍ഷകര്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭകര്‍ ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചുകൊണ്ട്‌ കര്‍ഷക സംഘടനകള്‍ സര്‍ക്കാരിന് കത്തുനല്‍കി. ചര്‍ച്ചയ്ക്ക തയ്യാറാവണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കര്‍ഷക സംഘടനകള്‍ ചര്‍ച്ചക്കുള്ള സന്നദ്ധത അറിയിച്ചത്. എന്നാല്‍ അടിസ്ഥാന പ്രക്ഷോഭകര്‍ വളരെ പ്രാഥമികമായി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ക്ക് മേല്‍ ഉറപ്പുനല്‍കിക്കൊണ്ടുള്ള ചര്ച്ചയാവാമെന്നാണ് കാര്‍ഷിക മന്ത്രാലയം സെക്രട്ടറി വിവേക് അഗര്‍വാളിന് നല്‍കിയ കത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിനായി നാലിന നിര്‍ദ്ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെച്ചു. 1. ഇപ്പോള്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണം. 2. എല്ലാ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും കര്‍ഷക കമ്മീഷന്‍ നിര്‍ദ്ദേശം മാനദണ്ഡമാക്കി താങ്ങുവില പ്രഖ്യാപിക്കാന്‍ തയാറാകണം. 3. മലിനീകരണ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കണം. 4. വൈദ്യുതി ചാര്‍ജിലെ പുതിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുക. എന്നിവയാണ് കര്‍ഷകര്‍ ചര്‍ച്ചക്കായി മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കര്‍ഷകരുമായി പലവട്ടം നടത്തിയ ചര്‍ച്ചകളെ സംബന്ധിച്ച് വളരെയേറെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഒഴിവാക്കി കര്‍ഷകരെ ആത്മാര്‍ഥമായി കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കര്‍ഷക സംഘടനകള്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി.

Contact the author

News Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More