LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷക നിയമത്തിനെതിരെ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

തിരുവനന്തപുരം: ഗവര്‍ണറുടെ അനുമതി ഉറപ്പായതോടെ കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ചേരാന്‍ നിശ്ചയിച്ച പ്രത്യേക നിയമസഭാ സമ്മേളനം വ്യാഴാഴ്ചത്തേക്ക് നിശചയിച്ചു. നിയമസഭാ സമ്മേളനത്തിന് അനുമതി തേടിക്കൊണ്ട് സര്‍ക്കാര്‍ നല്‍കിയ ഫയലില്‍ ഗവര്‍ണര്‍ ഇന്ന് ഒപ്പ് വെക്കുമെന്ന് ഗവര്‍ണര്‍ ഭവന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കില്ല എന്ന് ആദ്യം പറഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍, സര്‍ക്കാര്‍ ഇതുസംബന്ധമായി നല്‍കിയ ഫയലില്‍ വ്യക്തതയില്ലാത്തതിനാലാണ് അനുമതി നിഷേധിച്ചത് എന്ന് തിരുത്തിപ്പറഞ്ഞുകൊണ്ട് നിലപാടില്‍ അയവു വരുത്തിയിര്‍ന്നു. വിഷയത്തില്‍ ഗവര്‍ണറുമായി തര്‍ക്കത്തിനില്ലെന്ന് മുഖ്യമന്ത്രിയും മുഖ്യമന്ത്രിക്ക് ഗവര്‍ണറെ പേടിയാണെന്ന് പ്രതിപക്ഷവും പ്രസ്താവന ഇറക്കിയിരിക്കുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോള്‍ സഭ ചേരാന്‍ അന്തിമ തീരുമാനമായിരിക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അടുത്തവര്‍ഷത്തെ നിയമസഭാ സമ്മേളനം ജനുവരി 8 ന് ആരംഭിക്കും. ഇതില്‍ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാനാണ് നിര്‍വഹിക്കുക. സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍ ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഭവനില്‍ എത്തിയിരുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് കര്‍ഷകര്‍ ഇപ്പോള്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ ആശങ്കയുണ്ടെന്നും ഇത് ചര്‍ച്ച ചെയ്യാന്‍ 8 നു മുന്പ് പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ടത് അനിവാര്യമാണെന്നും ഗവര്‍ണറെ സന്ദര്‍ശിച്ച പാര്‍ലമെന്ററി കാര്യമന്ത്രി എ. കെ. ബാലനും കൃഷിമന്ത്രി വി. എസ്. ശിവകുമാറും ധരിപ്പിച്ചിരുന്നു. ഇത്തരം പൊതുതാത്പര്യ വിഷയത്തില്‍ നിയമസഭ ചേരേണ്ടത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ക്ക്‌ കത്തുനല്കിയിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച സഭ ചേരാന്‍ തീരുമാനമായിരിക്കുന്നത്.

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More