അലഹബാദ്: സ്ത്രീകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുളള സ്വാതന്ത്ര്യം ഉണ്ടെന്ന് അലഹബാദ് ഹൈക്കോടതി. മുസ്ലീം യുവാവിനെ വിവാഹം കഴിച്ച ഇരുപത്തിയൊന്നുകാരിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അവളുടെ വീട്ടിലാക്കിയിരുന്നു. അതിനെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുകായിരുന്നു കോടതി.
ജസ്റ്റിസുമാരായ പങ്കജ് നഖ്വി, വിവേക് അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ഭാര്യയെ ബലം പ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നു എന്ന് ഭര്‍ത്താവ് കോടതിയെ ബോധിപ്പിച്ചു. തങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്നും ഭര്‍ത്താവിനൊപ്പം താമസിക്കാനാണ് താല്‍പ്പര്യമെന്നും യുവതി കോടതിയില്‍ പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പ്രായപൂര്‍ത്തിയായ സ്ത്രീ ആരുടെ കൂടെ ജീവിക്കണമെന്ന് അവള് തീരുമാനിക്കും, അതിലിടപെടാന്‍ ആര്‍ക്കും അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം യുവതിയെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് അവരുടെ മാതാപിതാക്കള്‍ യുവാവിനെതിരെ നല്കിയ കേസില്‍ എഫ്ഐആര്‍ കോടതി റദ്ദാക്കി.