LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നടന്‍ രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു

ഡല്‍ഹി: തെലുങ്ക് സിനിമാ താരം രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. രോഗലക്ഷണങ്ങളില്ലെന്നും താന്‍ വീട്ടില്‍ നിരീക്ഷണത്തിലാണെന്നും എത്രയും വേഗം രോഗമുക്തി നേടുമെന്ന് പ്രതീക്ഷിക്കുന്നതായും താരം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയരാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ മാസം രാം ചരണിന്റെ പിതാവും തെലുങ്ക് നടനുമായ ചിരഞ്ജീവിയ്ക്ക് കൊവിഡ് ബാധിച്ചതായി ട്വീറ്റ് ചെയ്തിരുന്നു എന്നാല്‍ പിന്നീട് നടന്ന പരിശോധനയില്‍ തനിക്ക് അസുഖം ബാധിച്ചിട്ടില്ലെന്നും തെറ്റായ ഫലങ്ങളായിരുന്നു ആര്‍ടിപിസിആര്‍ പരിശോധനയില്‍ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാമ രൗദ്ര റുഷിതമാണ് (ആര്‍ആര്‍ആര്‍) രാം ചരണിന്റെ അടുത്ത ചിത്രം. ആലിയ ബട്ട്, അജയ് ദേവ്ഗണ്‍, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ്എസ് രാജമൗലിയാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നീ ഇതിഹാസനായകന്‍മാരുടെ കഥയാണ് ആര്‍ആര്‍ആര്‍ പറയുന്നത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More