LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സഭാ തർക്കം: പ്രധാനമന്ത്രിയുടെ ചർച്ചയും ഫലം കണ്ടില്ല; വിട്ടുവീഴ്ചക്കില്ലെന്ന് ഓർത്തഡോക്സ് വിഭാ​ഗം

മലങ്കര സഭയിലെ തർക്കം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാക്കോബായ വിഭാ​ഗവുമായി ചർച്ച നടത്തി. പള്ളിത്തർക്കത്തിൽ തങ്ങൾക്ക് അനുകൂലമായ സുപ്രീം കോടതി നീതി നിഷേധിച്ചെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായി യാക്കോബായ വിഭാ​ഗം അറിയിച്ചു. വിഷയത്തിൽ പ്രധാനമന്ത്രിയുട ഇടപെടൽ അഭ്യർത്ഥിച്ചതായും യാക്കോബായ പ്രതിനിധികൾ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപരക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കപ്പെട്ടു. പള്ളി അന്യായമായി കയ്യേറുന്നതിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.  ഭരണാധികാരികളിൽ നിന്ന് തുല്യനീതിയാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടേത് തുറന്ന സമീപനമാണ്. വിധിയിലെ നീതിനിഷേധമാണ് ചർച്ച ചെയ്യേണ്ടത്. സുപ്രീം കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ആവശ്യമില്ല. കോടതി വിധി നിലനിൽക്കെ തന്നെ സർക്കറുകളുകൾക്ക് ഇടപെടാനുള്ള സാഹചര്യമുണ്ടെന്നും യാക്കോബായ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

യാക്കോബായ സഭാ പ്രതിനിധികൾക്ക് പുറമെ മിസോറാം ​ഗവർണർ പി ശ്രീധരൻ പിള്ള, കേന്ദ്ര സഹമന്ത്രി വി മുരളീധരനും ചർച്ചിയിൽ പങ്കെടുത്തു. പ്രശ്ന പരിഹാരത്തിനായി ശ്രീധരൻ പിള്ളയെയും മുളീധരനെയും പ്രധാനമന്ത്രി ചുമതലപ്പെടുത്തി.

സഭാ പ്രശ്നം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഓർത്തഡോക്സ് വിഭാ​ഗവുമായി ചർച്ച നടത്തിയിരുന്നു. സുപ്രീം കോടതി വിധിയിൽ വീട്ടുവീഴ്ചയില്ലെന്ന നിലപാട് ഓർത്തഡോക്സ് വിഭാ​ഗം പ്രധാനമന്ത്രിയെ അറിയിച്ചു. കോടതി വിധി നടപ്പാക്കാൻ ഭരണകൂടം ഇടപെടണമെന്നാണ് ഓർത്തോഡോക്സ് പക്ഷത്തിന്റെ നിലപാട്

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More