LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിച്ചപ്പാട് അറസ്റ്റിൽ

തൃശൂരിൽ വ്യക്തിഹത്യയിൽ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിച്ചപ്പാട്  അറസ്റ്റിൽ. അന്തിക്കാട് സ്വദേശിയായ ശ്രീകാന്താണ് അറസ്റ്റിലായത്. അന്തിക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ശ്രീകാന്തിനും സുഹൃത്തിനുമെതിരെ നടപടിയെടുക്കണമെന്ന്  യുവതിയുടെ ഭർത്താവും സഹോദരനും പൊലീസിൽ പരാതി നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മണലൂർ സ്വദേശിനി ശ്യാംഭവിക്ക് പാലാഴിയിലെ കുടുംബ ക്ഷേത്രത്തിലെ ചടങ്ങിനിടെയാണ് ദുരനുഭവമുണ്ടായത്. യുവതിക്ക് സ്വഭാവദൂഷ്യം ഉണ്ടെന്നും ദേവിക്ക് മുന്നിൽ തെറ്റ് ഏറ്റ് പറഞ്ഞ് പരസ്യമായി മാപ്പ് പറയണമെന്നും കോമരം തുള്ളിയ ശ്രീകാന്ത് അവിടെ കൂടി നിന്ന ആളുകൾക്ക് മുന്നിൽവച്ച് വിളിച്ചു പറഞ്ഞു. ഇതിൽ മനംനൊന്താണ്  വീട്ടമ്മ ആത്മഹത്യ ചെയ്തത്.

Contact the author

web desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More