LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തൃതല പഞ്ചായത്ത് പ്രസിഡന്റുമാരെ ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് വോട്ടെടുപ്പ്. അതത് പഞ്ചായത്ത് കാര്യാലയത്തിലാണ് വോട്ടെടുപ്പ് നടക്കുക. ഉച്ചതിരിഞ്ഞ് രണ്ടിനുശേഷം ത്രിതല പഞ്ചായത്തുകളിലെ വൈസ് പ്രസിഡന്‍റുമാരുടെ തെരഞ്ഞെടുപ്പ് നടക്കും. തിങ്കളാഴ്ച സംസ്ഥാനത്തെ ആര് കോര്‍പ്പറേഷനുക്ളിലെ മേയര്‍മാരുടെയും ഡെപ്യുട്ടി മേയര്‍മാരുടെയും തെരഞ്ഞെടുപ്പ് നടന്നിരുന്നു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ / ചെയര്‍പെഴ്സന്‍, വൈസ് ചെയര്‍മാന്‍ / ചെയര്‍പെഴ്സന്‍മാരും തിങ്കളാഴ്ച ചുമതലയേറ്റതിനു പിന്നാലെയാണ് ഇന്ന് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തിലെയും 152 ബ്ലോക്ക് പഞ്ചായത്തിലെയും 14 ജില്ലാ പഞ്ചായത്തിലെയും  പ്രസിഡന്‍റുമാരും വൈസ് പ്രസിഡന്‍റുമാരും ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ തെരഞ്ഞെടുപ്പും  സത്യപ്രതിജ്ഞയും അതത് വരണാധികാരികളുടെ നേതൃത്വത്തിലാണ്  നടക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ജില്ല കലക്ടര്‍ക്ക് മുന്പാകെയാണ് സത്യസത്യപ്രതിജ്ഞ ചെയ്യുക. 

Contact the author

Web Desk