LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപിയെ തഴയാന്‍ ചെന്നിത്തലയില്‍ യുഡിഎഫ് ഇടതിനെ പിന്തുണക്കും

ചെന്നിത്തല: പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പേര് കൊണ്ടുതന്നെ പ്രസിദ്ധിയാര്‍ജ്ജിച്ച ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്ത ചെന്നിത്തലയില്‍ മതനിരപേക്ഷതയ്ക്കായി രാഷ്ട്രീയ വൈരം മറക്കുകയാണ് ഇടതുമുന്നണിയും ഐക്യജനാധിപത്യ മുന്നണിയും.

ബിജെപിക്കെതിരെ ഇരുമുന്നണികളും ഐക്യപ്പെടുന്നത് ചെന്നിത്തലയിലെ തൃപ്പെരുംതുറ ഗ്രാമ പഞ്ചായത്തിലാണ്. ഇവിടെ രണ്ടു മുന്നണികളും വേറിട്ട്‌ മത്സരിച്ചാല്‍ ബിജെപി പ്രതിനിധികള്‍ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ്‌ ഇരു മുന്നണികളും കൈകോര്‍ക്കുന്നത്. ഇരുമുന്നണികളും തമ്മിലുള്ള ധാരന്‍ പക്ഷെ പരസ്യമായി സമ്മതിക്കാന്‍ പലകാരണങ്ങളാല്‍ പ്രാദേശിക മുന്നണി നേതൃത്വം തയാറായിട്ടില്ല. സംസ്ഥാന നേതാക്കളുടെ അറിവോടെയാണ് ഈ നീക്കം നടന്നത്.

മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം ലിജുവിന്റെ നേതൃത്വത്തിലാണ് യുഡിഎഫ് തീരുമാനം ഇടതുമുന്നണി നേതൃത്വത്തെ അറിയിച്ചത്. രാവിലെ 11 മണിക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് തൃപ്പെരുംതുറ ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ വോട്ടുചെയ്യും. പകരം യുഡിഎഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് ഇടതുമുന്നണി അംഗങ്ങള്‍ വോട്ടു ചെയ്യുമെന്നാണ് ധാരണ. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയിടെ കാര്യത്തില്‍ ഇത്തരമൊരു ധാരണയായതായി ഇരുഭാഗത്തുനിന്നും ഔദ്യോഗികമായി സ്ഥിരീകരണമുണ്ടായിട്ടില്ല. 

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇനി തൃപ്പെരുംതുറ ഗ്രാമ പഞ്ചായത്തില്‍ ബിജെപി ഭരണത്തില്‍ വന്നാലുണ്ടാകുന്ന അപമാനം ഭയന്നാണ് നേതൃത്വം കടുത്ത ജാഗ്രത ഇക്കാര്യത്തില്‍ കാണിച്ചത് എന്നാണു കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നറിയുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More