LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാസര്‍ഗോഡ്‌, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെ 11 ജില്ലകളില്‍ എല്‍ഡിഎഫും മലപ്പുറം, എറണാകുളം ജില്ലകളില്‍ യുഡിഎഫുമാണ് ഭരണത്തിലേറിയത്. ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന വയനാട്ടില്‍ നറുക്കെടുപ്പിലൂടെ യു ഡി എഫിന് ഭരണം ലഭിച്ചു. 

സംവരണ ചെയ്യപ്പെട്ടിട്ടുള്ള തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ അഡ്വക്കറ്റ് ഡി സുരേഷ് കുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സംവരണ വിഭാഗത്തില്‍ നിന്ന് മത്സരിക്കാന്‍ ആളില്ലാത്തതിനാലാണ് മത്സരം നടക്കാതിരുന്നത്. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സാം കെ ഡാനിയല്‍ തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 26 അംഗങ്ങളില്‍ 22 പേരുടെ വോട്ടാണ് സാം കെ ഡാനിയലിന് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി ബ്രിജേഷ് എബ്രഹാമിന് വേരുംന്‍ 3 വോട്ടാണ് ലഭിച്ചത്.

ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ ജിജി കെ ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. 8-5 ആണ് വോട്ടുനില. സിപിഐ നേതാവാണ്‌ ജിജി കെ ഫിലിപ്പ്. ആലപ്പുഴയില്‍ സിപിഎമ്മിലെ കെ ജി രാജേശ്വരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. എതിരില്ലാതെയാണ് കെ ജി രാജേശ്വരി തെരഞ്ഞെടുക്കപ്പെട്ടത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ നിര്‍മ്മല ജിമ്മി തെരഞ്ഞെടുക്കപ്പെട്ടു. 14-7 ആണ് വോട്ടുനില. കേരള കോണ്‍ഗ്രസ് എം നേതാവാണ്‌ നിര്‍മ്മല ജിമ്മി. ഏറണാകുളത്ത് പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ഉല്ലാസ് തോമസ്‌ തെരഞ്ഞെടുക്കപ്പെട്ടു. 16-9 ആണ് വോട്ടുനില.

തൃശ്ശൂരില്‍ സിപിഎമ്മിലെ പി കെ ഡേവിസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. 24-5 ആണ് വോട്ടുനില. പാലക്കാട്ട് സി പിഎമ്മിലെ കെ ബിനുമോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 30-3 ആണ് വോട്ടുനില. മലപ്പുറത്ത് യുഡിഎഫിലെ എം കെ റഫീഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. മുസ്ലീം ലീഗിന്റെ പ്രതിനിധിയാണ്.

കോഴിക്കോട്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കാനത്തില്‍ ജമീല തെരഞ്ഞെടുക്കപ്പെട്ടു. 18-9 ആണ് വോട്ടുനില. കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ പി പി ദിവ്യ തെരഞ്ഞെടുക്കപ്പെട്ടു. 16-7 ആണ് വോട്ടുനില. വയനാട്ടില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫിലെ ഷംഷാദ് മരയ്ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ടു. കാസര്‍ഗോഡ്‌  ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ പി. ബേബി  തെരഞ്ഞെടുക്കപ്പെട്ടു. 8-7 ആണ് വോട്ടുനില. രണ്ടു സീറ്റുള്ള എന്‍ ഡി എ അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

Contact the author

Web DesK