LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാർഷിക നിയമത്തിനെതിരായ പ്രമേയം; രാജ​ഗോപാലിന്റെ നിലപാടിൽ മറുപടിയില്ലാതെ ബിജെപി

ബിജെപി എംഎൽഎ ഒ രാജ​ഗോൽ കാർഷിക ഭേദ​ഗതി നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ചതിൽ മറുപടി ഇല്ലാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. രാജ​​ഗോപാലിന്റെ നിലപാട് സംബന്ധിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ സുരേന്ദ്രൻ ഒഴിഞ്ഞുമാറി. രാജ​ഗോപാൽ പ്രമേയത്തെ അനുകൂലിച്ചതിനെ കുറിച്ച് പരിശോധിച്ചിട്ട് മറുപടി പറയാമെന്ന് മാത്രമായിരുന്നു സുരേന്ദ്രന്റെ മറുപടി.

 മാധ്യമങ്ങൾ ഉടനെ വന്ന് ചോദിച്ചാൽ പ്രതികണം പറയുക ബുദ്ധിമുട്ടാണ്. പ്രധാനമന്ത്രിയും കേന്ദ്ര സർക്കാറും എടുത്ത ഒരു നിലപാടിൽ രണ്ട് അഭിപ്രായമുണ്ടോ എന്ന ചോദിക്കുന്നത് തന്നെ ശരിയല്ല. കാർഷിക നിയമത്തിന്റെ പേരിൽ പാർട്ടിയിൽ ഭിന്നതയില്ല. രാജ്യത്തെ എല്ലാ വികസന പ്രവർത്തനങ്ങളെയും തള്ളിപ്പറഞ്ഞവരാണ് പ്രതിപക്ഷം. കാർഷിക നിയമം കൊണ്ടുള്ള ദോഷമെന്താണെന്ന് സമരം ചെയ്തവർ പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമ പിൻവലിക്കണമെന്ന പ്രമേയത്തെ അനുകൂലിക്കുന്നതായി നിയമസഭാ സമ്മേളനത്തിന് ശേഷം വാർത്താ സമ്മേളനത്തിലാണ് രാജ​ഗോപാൽ വ്യക്തമാക്കിയത്. പ്രമേയത്തിന്മേലുളള തന്റെ അഭിപ്രായം പറഞ്ഞുവെങ്കിലും പൊതുവികാരം പ്രമേയത്തിന് അനുകൂലമാണെന്നും രാജ​ഗോപാൽ അഭിപ്രായപ്പെട്ടു.  അത് താൻ സ്വീകരിക്കുകയാണ്.  അതാണ് ജനാധിപത്യപരമായ നിലപാട്. താൻ പിടിച്ച മുലയലിന് രണ്ട് കൊമ്പെന്ന് പറഞ്ഞ് വാശിപിക്കേണ്ട കാര്യമല്ല ഇത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പ്രമേയത്തിൽ പറഞ്ഞ ചില കാര്യങ്ങളോട് അഭിപ്രായ ഭിന്നതയുണ്ട്. അത് താൻ ചൂണ്ടിക്കാണിച്ചു. മൊത്തത്തിൽ പ്രമേയത്തെ പിന്തുണക്കുകയാണ്. കേന്ദ്രം പാസാക്കിയ 3 കാർഷിക നിയമഭേ​​ദ​ഗതികളും പിൻവലിക്കണമെന്ന പ്രമേയത്തെ പിൻതുണക്കുന്നുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതെ എന്ന് രാജ​ഗോപാൽ ഉത്തരം നൽകി. കൊണ്ടാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതെന്നും രാജ​ഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രമേയത്തിലെ ചില വാചകളോട് മാത്രമാണ് എതിർപ്പുണ്ടായിരുന്നു. അത് ചൂണ്ടിക്കാണിക്കുകമാത്രമാണ് ചെയ്തത്. നിയയമ പിൻവലിക്കണമെന്ന് ബിജെപി എംഎൽഎ ആവശ്യപ്പെടുന്നതിൽ പ്രശ്നമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. നിയമം പിൻവലിക്കണമെന്നാണ് നിയമസഭയുടെ  പൊതുവികാരത്തിന് ഒപ്പമാണ് താൻ എന്നും രാജ​ഗോപാൽ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More