LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്‌നം പരിഹാരത്തിലേക്ക്

യുവ നടൻ ഷെയ്ൻ നിഗം നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നൽകും. വെയിൽ, കുർബാനി സിനിമകളുടെ നിർമ്മാതാക്കൾക്ക് 32 ലക്ഷം രൂപ നൽകി പ്രശ്നം പരിഹരിക്കാൻ എ.എം.എ.എ-യുടെ (അസോസിയേഷൻ ഫോർ മലയാളം മൂവി ആർട്ടിസ്റ്റ്സ്) യോഗത്തിൽ ധാരണയായി. നേരത്തെ, ഷെയ്ൻ ഒരുകോടി രൂപ നൽകണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. സംഘടനയുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ഷെയ്ന്‍ നിഗം വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടുദിവസത്തിനകം നിർമ്മാതാക്കളുമായി ചർച്ച നടത്തുമെന്നും, പ്രശ്‌നം നല്ല രീതിയിൽ അവസാനിക്കുമെന്നും എ.എം.എ.എ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹൻലാൽ പറഞ്ഞു. പുതിയ ഫോർമുല അനുസരിച്ച് ഷൂട്ടിംഗ് മുടങ്ങിയ 'വെയില്‍', 'കുര്‍ബാനി' എന്നീ രണ്ടു സിനിമകളും ഷെയ്ൻ നിഗം പൂർത്തിയാക്കും. 

എ.എം.എ.എ യോഗത്തിനിടെ ഭാരവാഹികൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേതൃത്വവുമായി ഫോണിൽ സംസാരിച്ചു. താര സംഘടന മുന്നോട്ടു വെയ്ക്കുന്ന ഫോർമുലയോട് എതിർപ്പില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിട്ടുണ്ട്. നിർമ്മാതാക്കളുമായി എ.എം.എ.എ നടത്തുന്ന ഔദ്യോഗിക കൂടിക്കാഴ്ചയോടെ നാല് മാസം നീണ്ട വിവാദത്തിന് തിരശീല വീഴും. ഇതിന് പിന്നാലെ ഫിലിം ചേംബറും ഷെയിനിനെതിരായ വിലക്ക് നീക്കും.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More